പാലക്കാട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 27-ാമത് സംസ്ഥാന ടി.ടി. ഐ/പി.പി.ടി.ടി.ഐ കലോത്സവവും അധ്യാപക ദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ നാല്, അഞ്ച് തിയതികളില്‍ പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജില്ലാ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലായി നടക്കും. കലോത്സവം സെപ്റ്റം ബര്‍ നാലിന് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒന്‍പതിന് വി.കെ ശ്രീ കണ്ഠന്‍ എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യ ക്ഷയാകും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. എം. എല്‍.എമാരായ എ. പ്രഭാകരന്‍, പി. മമ്മിക്കുട്ടി, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയ ന്‍, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ്, ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) എ. അബൂബക്കര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം അനില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടു ക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെ യ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ് അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.എല്‍.എമാരായ കെ. ശാന്തകുമാരി, കെ. പ്രേംകുമാര്‍, പി.പി സുമോദ്, ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സ ണ്‍ എ. ഷാബിറ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.അധ്യാപക ദിനാചരണം, അധ്യാപക അവാര്‍ഡ് വിതരണം, മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് വിതരണം, വിദ്യാ രംഗം സാഹിത്യ അവാര്‍ഡ് വിതരണം എന്നിവ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിപാടി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, മുഹമ്മദ് മുഹ്‌സിന്‍, എന്‍. ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നഗരസഭാ ചെയര്‍പേഴ് സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, പൊതുവിദ്യാഭ്യാസ വകുപ്പ് റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ്, ജില്ലാ വി ദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.