പാലക്കാട് : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) പാലക്കാട് ശാഖയുടെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വ്യവ സായ സംരംഭകര്‍ക്ക് ഫിനാന്‍സ്, ഓഡിറ്റ് തുടങ്ങിയ സാമ്പത്തിക വിഷയങ്ങളില്‍ സംശ യങ്ങള്‍ പരിഹരിക്കുന്നതിനും വിദഗ്ധ സേവനം നല്‍കുന്നതിനുമായുളള എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ ഉദ്ഘാടനം ചെയ്തു. ചുണ്ണാമ്പുത്തറയിലുളള ഐ.സി.എ.ഐ ഭവനിലാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യദിനം ജി.എസ്.ടി, ഇന്‍കംടാക്സ് റിട്ടേണ്‍ ഫയ ലിങ്, ബാങ്ക് വായ്പ എന്നിവയില്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് വിദഗ്‌ധോപദേശം നല്‍ കുകയും തുടര്‍സേവനം വാഗ്ദാനം നല്‍കുകയും ചെയ്തു. എല്ലാ മാസവും ആദ്യ ശനിയാഴ്ച രാവിലെ 11 മുതല്‍ ഒന്ന് വരെ ഐ.സി.എ.ഐ ഭവനില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തി ക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. സജി അധ്യക്ഷനായ പരിപാടി യില്‍ ഐ.സി.എ.ഐ ചെയര്‍മാന്‍ സരിന്‍ ചന്ദ്രന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ സെക്ര ട്ടറി സുനില്‍ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ റഹ്മത്തലി, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.