മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ സാക്ഷരതാ വാരാചരണം സംഘടിപ്പിക്കുന്നു. ലോക സാക്ഷരതാദിനമായ സെപ്റ്റംബര്‍ എട്ടിന് ജില്ല യിലെ തദ്ദേശ സ്ഥാപനങ്ങളില്‍ സാക്ഷരതാ പതാക ഉയര്‍ത്തല്‍ നടക്കും. തുല്യതാ പഠി താക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍, സംസ്ഥാന മഹിളാ സമഖ്യയുമായി ചേര്‍ന്ന് മു ന്നേറ്റം പദ്ധതിയുടെ ഭാഗമായി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള തുല്യതാ പഠന രജിസ്‌ട്രേഷന്‍ ക്യാമ്പയ്ന്‍, ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പുരോഗതി അവലോകനം, ന്യൂ ഇന്ത്യാ ലിറ്ററസി ക്ലാസുകളുടെ സംഘാടനം എന്നിവ സെപ്റ്റംബര്‍ ഒന്‍പത് വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഒന്‍പതിന് രാവിലെ 9.30ന് അതിഥി തൊ ഴിലാളികള്‍ക്കുള്ള ചങ്ങാതി മലയാള ഭാഷാ പഠന പദ്ധതിയുടെ ഉദ്ഘാടനം കഞ്ചിക്കോ ട്ട് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാട ക സമിതി സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് കഞ്ചിക്കോട് എല്‍.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ ചേരും.