പാലക്കാട് : സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോ ഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ശ്രാവണപൊലിമ സമാപിച്ചു.
രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ബേബീസ് കലാസമിതി അവതരിപ്പിച്ച ക ണ്യാര്‍കളി, സ്വരലയ പാലക്കാട് അവതരിപ്പിച്ച ശ്രാവണ സംഗീതം, വെള്ളിയാങ്കല്ല് പൈ തൃക പാര്‍ക്കില്‍ എന്‍.ഡബ്ല്യു ക്രിയേഷന്‍സിന്റെ മെഗാഷോ, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍, ഗൗരി ക്രിയേഷന്‍സിന്റെ മ്യൂസിക് ഫ്യൂഷന്‍, ചിറ്റൂര്‍ മോഹ നന്റെയും സംഘത്തിന്റെയും നാടന്‍പാട്ട്, മലമ്പുഴ ഉദ്യാനത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഓട്ടന്‍ തുള്ളല്‍, സപ്തസ്വരം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച മെലോഡീയസ് ഹിറ്റ്സ്, കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ മലപ്പുറം എംഫോര്‍ മ്യൂസിക് ബീറ്റ്‌സിന്റെ കോമ ഡി ഷോ ആന്‍ഡ് ഗാനമേള എന്നിങ്ങനെ ജില്ലയില്‍ ആറിടങ്ങളിലായി വിവിധ പരിപാ ടികള്‍ അരങ്ങേറി.
രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രോഗ്രാം കണ്‍വീനര്‍ ടി.ആര്‍ അജയന്‍, പിന്ന ണി ഗായകനും സംഗീതജ്ഞനുമായ കെ.എല്‍ ശ്രീരാം, ചെര്‍പ്പുളശ്ശേരി നഗരസഭാ ചെ യര്‍മാന്‍ പി. രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥിയായി. എ.ഡി.എം കെ. മണികണ്ഠന്‍, ഡി ടിപിസി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടു ത്തു.