മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ തൂണുകളില്‍ നി ന്നും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നതും കമ്പികള്‍ പുറത്ത് കണ്ട് തുടങ്ങിയ തും ജീവനക്കാരെ ആശങ്കയിലാക്കുന്നു. കെട്ടിടത്തിന്റെ ഇടതുവശങ്ങളിലേയും പിന്‍ വശത്തുമുള്ള തൂണുകളില്‍ നിന്നുമാണ് കോണ്‍ക്രീറ്റ് പാളികള്‍ അടരുന്നത്. ഉള്ളിലെ ഇരുമ്പുകമ്പികള്‍ പുറത്തേക്ക് കാണുന്ന നിലയിലുമാണ്. കെട്ടിടത്തിന്റെ പകുതിയോ ളം ഭാഗം താഴ്ചയുള്ള ഭാഗത്ത് നിന്ന് പടുത്തുയര്‍ത്തിയതാണ്. തേപ്പ് അടര്‍ന്നുപോരുന്ന താണെന്നാണ് ആദ്യം കരുതിയത്. ഇങ്ങിനെ സംഭവിച്ചാല്‍ കമ്പി പുറത്തുകാണില്ലെ ന്നതാണ് ജീവനക്കാരെ ആശങ്കയിലാക്കുന്നത്.
ചങ്ങലീരി – കോടതിപ്പടി റോഡിലാണ് മൂന്നുനിലകളിലായി സിവില്‍സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 2005 മെയ് 27നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.13 ഓഫീസുകളാണ് കെട്ടിട ത്തില്‍ പ്രവര്‍ത്തിക്കുന്നത്.താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, താലൂക്ക് വ്യവ സായ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീ സ്, എക്‌സൈസ് റേഞ്ച് ഓഫീസ്, സഹകരണസംഘം ഓഫീസുകള്‍, വില്‍പ്പനനികുതി ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, കാര്‍ഷികാദായനികുതി ഓഫീസ് തുടങ്ങിയ പ്ര ധാനപ്പെട്ട ഓഫീസുകളാണ് ഇവിടെയുള്ളത്. നൂറിലധികം ജീവനക്കാരുമുണ്ട്.
തൂണുകളുടെ അവസ്ഥ തഹസില്‍ദാര്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ അറി യിച്ചിട്ടുണ്ട്. ബലക്ഷയമാണോ, സാങ്കേതികമായ പ്രശ്നങ്ങളാണോ എന്നെല്ലാം പരിശോ ധിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് തഹസില്‍ദാര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. അതേസമയം പ്രാഥമിക പരിശോധനയില്‍ ബലക്ഷയമില്ലെന്നാണ് കണ്ടെത്തിയതെ ന്നും വിശദമായ പരിശോധന നടത്തുമെന്നും പൊതുമരാമത്ത് കെട്ടിടവിഭാഗം അറി യിച്ചു. തൂണുകളിലെ തേപ്പ് കനംകൂടിയതിനാല്‍ അടര്‍ന്ന് പോയിരിക്കുന്നതാണ്. ഭയ ക്കേണ്ട സാഹചര്യമില്ലെന്നുമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതര്‍ പറയുന്നത്.