മണ്ണാര്‍ക്കാട്: പെരുങ്കുളത്തിലേക്ക് വീട്ടില്‍ നിന്നിറങ്ങിയ ആ സമയത്തിനോടടുത്തായി രുന്നു ഇന്നലെ അവര്‍ ചേതനയറ്റ് വീട്ടിലേക്ക് തിരിച്ചെത്തിയതും. ആംബുലന്‍സില്‍ ആ ദ്യം റമീഷ വന്നു.പിറകെ റിഷാനയും, നഷീദയും. മൂവരുടേയും മൃതദേഹങ്ങള്‍ വഹി ച്ചുള്ള ആംബുലന്‍സുകള്‍ കുമരംപുത്തൂര്‍ മേലാറ്റൂര്‍ സംസ്ഥാനപാതയില്‍ നിന്നും കൂമ ഞ്ചേരിക്കുന്നിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിറങ്ങി ഒന്നിന് പിറകെ ഒന്നായി ഇറങ്ങിയെ ത്തുമ്പോള്‍ വീടും പരിസരവും ജനനിബിഡമായിരുന്നു. അന്നേരം അക്കര വീടിന്റെ ആകാശത്തിന് മുകളില്‍ തീരാസങ്കടത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയി രുന്നു. വീട്ടിനകത്ത് ഉറ്റവരുടെ തേങ്ങലുകളും ദീനരോദനങ്ങളും ഉയര്‍ന്നു. പുറത്ത് പ്രാര്‍ത്ഥന കള്‍ അലയടിച്ചു. വീടിന്റെ വടക്കേമുറ്റത്താണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ജീവനറ്റ് കിടക്കുന്ന സഹോദരിമാരെ കണ്ട് ആബാലവൃദ്ധം മിഴികള്‍ നന ഞ്ഞ് മൗനംപൂണ്ടു. കണ്ണ് നിറഞ്ഞെത്തിയ വേദനയെ തുടച്ച് ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥ നകളോതി കാണാനെത്തിയവര്‍ വിടചൊല്ലി. നാട്ടുകാര്‍, ബന്ധുക്കള്‍, മൂന്ന് പേരുടേ യും കൂട്ടുകാര്‍, സഹപാഠികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ അന്ത്യാ ഞ്ജലിയര്‍പ്പിച്ചു. പിതാവ് റഷീദിനേയും മാതാവ് അസ്മയേയും സഹോദരി റഷീഖയേ യും ഏകസഹോദരന്‍ ഷമ്മാസിനേയും ബന്ധുക്കള്‍ താങ്ങിയെടുത്താണ് എത്തിച്ചത്. പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ് അവര്‍ താങ്ങിയ കര ങ്ങളിലേക്ക് തന്നെ ചാഞ്ഞു. സഹോദരങ്ങളായ റഷീഖയും ഷമ്മാസും നഷീദയുടെ മക്കളായ മുഹമ്മദ് ഷംസാദ്, ഫാത്തിമ അസ്‌ലഹ, ഭര്‍ത്താവ് മുഹമ്മദ് ഷാഫി, റമീഷ യുടെ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന്‍ എന്നിവരും പ്രിയപ്പെട്ടവര്‍ക്ക് നിറ മിഴികളോടെ അന്ത്യയാത്രാമൊഴിയേകി. ഒരു മണിക്കൂറോളം നേരമായിരുന്നു പൊ തുദര്‍ശനം. തുടര്‍ന്ന് ജനാസ നമസ്‌കാരത്തിനായി മൂവരുടേയും മൃതദേഹങ്ങള്‍ കോ ട്ടോപ്പാടം ജുമാ മസ്ജിദിലേക്കെത്തിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നഷീദയുടെ മൃതദേഹം നാട്ടുകല്‍ പാറമ്മലിലേക്ക് കൊണ്ടുപോയി. റമീഷയുടേയും റിഷാനയുടെയും മൃത ദേഹങ്ങള്‍ കോട്ടോപ്പാടം ജുമമാസ്ജിദില്‍ അടുത്തടുത്തായി ഖബറടക്കി.