മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചങ്ങലീരി എ.യു.പി.സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോ ഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ ഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാട നം ചെയ്യും. രാവിലെ 10ന് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും അണിനിരക്കുന്ന വിളംബര ജാഥ നടക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി എല്ലാമാസവും വിവിധ പരിപാടികളും നടക്കും. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിന ത്തോടനുബന്ധിച്ച് ഗുരുവന്ദനം, പൂര്‍വവിദ്യാര്‍ഥി സംഗമം, കോര്‍ണര്‍ പി.ടി.എ-നാട്ടു കൂട്ടം, മെഗാ മെഡിക്കല്‍ ക്യാമ്പ്, പ്രദര്‍ശനം, രക്ഷിതാക്കളുടെ കലാപരിപാടികള്‍ എന്നി വയുമുണ്ടാകും. 2024 മാര്‍ച്ച്മാസത്തില്‍ നടക്കുന്ന സമാപനപരിപാടിയില്‍ മന്ത്രിമാരുള്‍ പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.
1924 ല്‍ എലിമെന്ററി സ്‌കൂളായാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യകാല മാനേജ്മെന്റ് പരമേശ്വരന്‍ എഴുത്തച്ഛന്‍,കുഞ്ഞയിമ്മു മൊല്ല എന്നിവരും പിന്നീട് പാറമേല്‍ പാട്ടത്തി ല്‍ ശങ്കരന്‍ നായരുമായിരുന്നു ദീര്‍ഘകാലം സ്‌കൂള്‍ നടത്തിയത്. 2010 മുതല്‍ കോട്ടയം ആസ്ഥാനമായുള്ള സെന്റ് ജോസ്ഫ്സ് കോണ്‍ഗ്രിഗേഷന്‍ സ്‌കൂള്‍ ഏറ്റെടുത്തു. എല്‍.കെ. ജി. മുതല്‍ ഏഴാംതരംവരെ 1200 ലധികം വിദ്യാര്‍ഥികളും അമ്പതോളം അധ്യാപകരും ഇവിടെയുണ്ട്. മണ്ണാര്‍ക്കാട് സബ്ജില്ലയില്‍തന്നെ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികളുള്ള വിദ്യാലയമാണ് ചങ്ങലീരി എ.യു.പി. സ്‌കൂളെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജനീറ്റ, പി.ടി.എ. പ്രസിഡന്റ് ടി.പി. വഹാബ്, പ്രധാനാധ്യാപകന്‍ ടി.കെ. രാമചന്ദ്രന്‍, എം.പി.ടി.എ. പ്രസിഡന്റ് പി.രേഖ, ഒ.എസ്.എ. പ്രസിഡന്റ് ്അസീസ് കരുണാകുര്‍ശ്ശി, അധ്യാപകരായ ഹുസൈന്‍ കോളശ്ശേരി, പി.എം. അനസ് എന്നിവര്‍ പറഞ്ഞു.