മണ്ണാര്‍ക്കാട്: റബര്‍പുകപ്പുരയ്ക്ക് തീപ്പിടിച്ച് ഷീറ്റുകളും വിറകും കത്തിനശിച്ചു. 22,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ദേശീയപാതയ്ക്ക് സമീപം കോട്ടോ പ്പാടം കൊമ്പം ചേരങ്കല്‍തൊടി സി.അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള റബര്‍പ്പുകപുര യിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പുകയി ടുന്നതിനിടെ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. 150 ഓളം റബര്‍ ഷീറ്റുകളും, വിറ ക്, ചകിരി എന്നിവയാണ് കത്തിനശിച്ചത്. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് അഗ്നി രക്ഷാനിലയത്തില്‍ നിന്നും സേനയെത്തി മുക്കാല്‍മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, അസി. സ്റ്റേഷന്‍ ഓഫീസര്‍ എ.കെ. ഗോവിന്ദന്‍കുട്ടി, സേന അംഗങ്ങളായ ടി. ജയരാജന്‍, കെ.മണികണ്ഠന്‍, ജി. അജീ ഷ്, എം. ഷജിത്ത്, വി.സുരേഷ്‌കുമാര്‍, സി. റിജേഷ്, കെ.ശ്രീജേഷ്, വി. സുജീഷ്, ടി.ടി. സന്ദീപ്, എം.ആര്‍. രാഖില്‍,ടി.കെ. അനല്‍സല്‍ബാബു എന്നിവരുള്‍പ്പെട്ട സംഘമാണ് തീയണച്ചത്. സംഭവസ്ഥലം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!