മണ്ണാര്‍ക്കാട്: അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേ സില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാ ര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനു വദിച്ചത്. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണം. സംസ്ഥാനം വിട്ട് പോകരുത്. സാ ക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അതേ സമയം കരിന്തളം കോളജ് വ്യാജരേഖ കേസില്‍ വിദ്യയെ നീലേശ്വരം പൊലിസ് ഇന്ന് അറസ്റ്റ്് ചെയ്തില്ല. കോടതിയ്ക്ക് പുറത്ത് നീലേശ്വരം പൊലിസ് എത്തിയിരുന്നതിനാല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. നീലേശ്വരം പോലീസ് വിദ്യയോട് ഞായ റാഴ്ച ഹാജരാവാന്‍ നോട്ടീസ് നല്‍കി.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അഗളി പൊലിസ് വിദ്യയെ കോടതിയില്‍ ഹാജരാക്കിയത്.തുടര്‍ന്ന് ജാമ്യാപേക്ഷയിന്‍മേല്‍ വാദപ്രദിവാ ദങ്ങള്‍ നടന്നു. വിദ്യയ്ക്ക്ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളി വുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. അബ്ദുള്‍ വഹാബ് വാദിച്ചു.പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ കണ്ടെ ടുക്കാന്‍ സാധിച്ചിട്ടില്ല. സീല്‍ കണ്ടെടുത്തോ എന്ന ചോദ്യത്തിന് വ്യാജരേഖ ചമച്ചത് ഓണ്‍ലൈന്‍ വഴിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പെലിസിനോട് വിദ്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യ ഇത് നിഷേധിക്കുകയാണ്. വിദ്യയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം കേസിലെ സാക്ഷിക ളെ സ്വാധീനിക്കാന്‍ സാധാരണക്കാരിയായ വിദ്യയ്ക്ക് സാധിക്കില്ലെന്നും ജാമ്യം അനു വദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ സെബിന്‍ സെബാസ്റ്റ്യന്‍ വാദിച്ചു. വിദ്യയെ അറസ്റ്റുചെയ്തത് നോട്ടീസ് നല്‍കണമെന്നുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല. കോടതി എന്ത് വ്യവസ്ഥ വെച്ചാലും പാലിക്കാന്‍ തയ്യാറാണെന്നും വിദ്യയുടെ ആരോഗ്യസ്ഥിതി പരിഗ ണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ഉച്ചഭക്ഷണ ത്തിന് പിരിഞ്ഞ കോടതി 3.30 നുശേഷം കേസ് പരിഗണിക്കുകയും ജാമ്യം അനുവദി ക്കുകയുമായിരുന്നു.