അലനല്ലൂര്‍: ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന നിര്‍മാണതൊഴിലാളിയെ തെരുവുനായ കടിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം പാറോക്കോട് അയ്യപ്പനെ (38)യാണ് തെരുവുനായ ആക്രമിച്ചത്. പിലാച്ചോലയില്‍ വീടുനിര്‍മാണ സ്ഥലത്ത് വെച്ച് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് സംഭവം. മുഖത്താണ് കടിയേറ്റത്. അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികി ത്സ തേടി.ഇത് രണ്ടാം ദിവസമാണ് അലനല്ലൂര്‍ മേഖലയില്‍ തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച അലനല്ലൂര്‍ ടൗണില്‍ ചന്തപ്പടിയില്‍ വെച്ച് കാട്ടുകുളം സ്വദേശിയെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പഞ്ചായത്തിന്റെ മിക്ക പ്രദേ ശങ്ങൡും തെരുവുനായ ശല്ല്യമുണ്ട്. ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവ ശ്യം.