തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ആധുനിക എന്‍ഫോഴ്സ്മെന്റ് സംവിധാനം നാളെ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനസജ്ജമാ കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രതിവര്‍ഷം നാല്‍പ്പതിനായിരത്തിലധികം റോഡ് അപക ടങ്ങള്‍ ഉണ്ടാകുന്ന കേരളം ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടക്കുന്ന ഇന്ത്യ യിലെ അഞ്ചാമത്തെ സംസ്ഥാനമാണ്. ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്. 2022-ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങളില്‍ 4,317 പേര്‍ മരിക്കുകയും 49,307 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ഉണ്ടായി.
2023 ഏപ്രില്‍ വരെ 16,528 റോഡപകടങ്ങളില്‍ 1,447 പേര്‍ മരിക്കുകയും 19,015 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെടുന്നതിലും ഗുരുതരമായി പരി ക്കേല്‍ക്കുന്നതിലും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന യുവാക്കള്‍ ആണ് കൂടുതല്‍. പ്രതിവര്‍ഷം മരണമടയുന്ന യുവാക്കളില്‍ 200-ഓളം പേര്‍ 18 വയസ്സില്‍ താഴെയുള്ളവരും ഗുരുതരമായി പരിക്കേല്‍ക്കുന്നവരില്‍ 30% വികലാംഗരായി മാറുന്നവരോ ജീവിതകാലം മുഴുവന്‍ കിടപ്പിലാകുന്നവരോ ആണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റോഡ് അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടങ്ങള്‍ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴി യുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷ്യന്‍ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. സുതാര്യവും, മനുഷ്യ ഇടപെടല്‍ കുറയ്ക്കുന്ന തും, അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന വേളയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും പരാതികളും അഴിമതിയും ഒഴിവാ ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപകര ണങ്ങളുടെ പ്രവര്‍ത്തനക്ഷമത, കൃത്യത എന്നിവ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ വിദഗ്ധസമിതി റിപ്പോര്‍ട്ട് അനുസരിച്ച് 726 ക്യാമറ സിസ്റ്റത്തില്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. റോഡ് നിര്‍മ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടു പാടുകള്‍ സംഭവിച്ചത്, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉള്‍പ്പെടെ 34 ക്യാമറ സിസ്റ്റം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ഫോണ്‍ ഉപയോഗം, റെഡ് സിഗ്നല്‍ മുറിച്ചു കടക്കല്‍, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗം, അപകടകരമായ പാര്‍ക്കിംഗ് തുടങ്ങി പ്രത്യക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ജീവഹാനി വരുത്താവുന്ന അപകടങ്ങള്‍ ഗണ്യമായി കുറയുന്നതിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്കാണ് മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിക്കുന്നത്. ഇരുചക്ര വാഹന ങ്ങളില്‍ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കു ന്നതിന് ആവശ്യമായ നിയമ ഭേദഗതി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നതല്ല.
പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ-യ്ക്ക് അപ്പീല്‍ നല്‍കാം. ഓണ്‍ലൈനായി അപ്പീല്‍ നല്‍കാനുള്ള സംവിധാനം രണ്ടു മാസത്തിനുള്ളില്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ക്യാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങ ളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും ക്യാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരി ക്കാനും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജൂണ്‍ രണ്ടിന് 2,42,746 റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
