അലനല്ലൂര്‍: എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്നേ ഹാദരം വിജയാരവം 2കെ23 സംഘടിപ്പിച്ചു. പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എടത്തനാട്ടുകരയിലെ 131 വിദ്യാര്‍ത്ഥികളെയാണ് എം.എസ്.എഫ് അനുമോദിച്ചത്. കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മേഖലാ പ്രസിഡന്റ് ഷിജാസ് പുളിക്കല്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.യു ഹംസ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്ട്, ജില്ലാ പഞ്ചായ ത്തംഗം മെഹര്ബാന് ടീച്ചര്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍, ട്രഷറര്‍ അഫ്സല് കൊറ്റരായില്‍, മേഖലാ ഭാരവാഹികളായ മുസ്തഫ പൂക്കാടഞ്ചേരി, സി.എ മന്‍സൂര്‍, പി.ഷാമില്‍, വി.പി ഹാസില്‍, സി.ഉമറുല്‍ ഫായിസ്, മഠത്തൊടി അലി, ബഷീര്‍ പടുകുണ്ടില്‍, നൗഷാദ് പുത്തന്‍ക്കോട്ട്, കെ.അബൂബക്കര്‍, റഷീദ് ചതുരാല, മഠത്തൊടി റഹ്മത്ത്, നിജാസ് ഒതുക്കുംപുറത്ത്, റഹീസ് എടത്തനാട്ടുകര, മൂസ പുലയ ക്കളത്തില്, സി.ഷിഹാബുദ്ധീന്, ഉനൈസ് മഠത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
