മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ താഴെ അരിയൂരില്‍ നിയന്ത്ര ണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ യായിരുന്നു അപകടം. പാലോട് സ്വദേശികളായ ആറോളം പേരാണ് കാറിലുണ്ടായിരു ന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അറി യുന്നു. ഇവര്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മൈലാംപാടത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ പാതയോരത്തെ ഇലക്ട്രിക് പോസ്റ്റിനെ ഇടിച്ചു തകര്‍ത്ത് പെയിന്റ് കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു.വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും ഫയര്‍ ഫോഴ്‌സും, ഹൈവേ പൊലിസും സ്ഥലത്തെത്ത.കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
