മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയില്‍ നെല്ലിപ്പുഴ മുത ല്‍ ആനമൂളി വരെയുള്ള എട്ട് കിലോ മീറ്റര്‍ ഭാഗം വീതി കൂട്ടി നവീകരിക്കുന്നതിനാ യുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തില്‍.റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം കരാര്‍ ഒപ്പിടുമെന്ന് കെ.ആര്‍.എഫ്.ബി (കേരള റോഡ് ഫണ്ട് ബോര്‍ഡ്) അധികൃ തര്‍ അറിയിച്ചു.കാസര്‍ഗോഡ് സ്വദേശിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരു വര്‍ഷ വും മൂന്ന് മാസവുമാണ് കരാര്‍ കാലാവധി.
4,43,77,391 രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുക.നിലവില്‍ അഞ്ചര മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയുള്ള റോഡ് 13.6 കിലോ മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുക. ഇതി ല്‍ ഒമ്പത് മീറ്റര്‍ ടാറിംഗ് നടത്തും.പലഭാഗങ്ങളില്‍ ഇരുവശത്തും ഡ്രൈനേജുണ്ടാകും. ചി ല ഭാഗങ്ങളില്‍ സ്ലാബോടു കൂടിയാണ് അഴുക്കുചാല്‍ ഉണ്ടാവുക.ഇവിടെ ആളുകള്‍ക്ക് നടപ്പാതയായി ഉപയോഗിക്കാന്‍ കഴിയും.കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ടെലി കോം കമ്പനികള്‍ക്ക് ഉപയോഗിക്കാനുള്ള സ്ഥലവും നല്‍കും.നിലവിലുള്ളത് മാറ്റുന്ന തിന് ഇവര്‍ക്കാവശ്യമായ തുകയും കെ.ആര്‍.എഫ്.ബി കൈമാറും.അതേ സമയം റോഡി ന് ആകെ 30 മീറ്റര്‍ വീതിയുണ്ടെന്നാണ് പറയപ്പെടുന്നത്.ഇത് സംബന്ധിച്ച് സര്‍വേ നട ത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചിട്ടുണ്ട്.അളന്ന് തിട്ടപ്പെടുത്തുന്ന മുറ യ്ക്ക് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന വികസന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലെ പ്രാ രംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെ.ആര്‍.എഫ്.ബി തുടക്കമിട്ടിരിക്കുന്നത്.റോഡ് അളന്ന് തിരിച്ച് എത്ര ഭാഗത്ത് ഉയരം കൂട്ടണം കുറയ്ക്കണമെന്നത് എസ്റ്റിമേറ്റ് പ്രകാരമുള്ള പ്ര കാരം കരാറുകാരന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്.റോഡ് പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് കെ. ആര്‍.എഫ്.ബി അനുമതി നല്‍കേണ്ടതുണ്ട്.സാമ്പിള്‍ ശേഖരിച്ച് ലാബില്‍ പരിശോധന നടത്തും.കെ.ആര്‍.എഫ്.ബി നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലുള്ളതാണ് പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെന്ന് തെളിഞ്ഞാല്‍ അനുമതി നല്‍കും.ഈ ഘട്ടങ്ങള്‍ കൂടി കടന്നാല്‍ ഒരു മാസത്തിനുള്ളില്‍ നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങാ നാണ് സാധ്യത.ആനമൂളി മുതല്‍ മുക്കാലി വരെയുള്ള എട്ട് കിലോ മീറ്ററും മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള 33 കിലോ മീറ്ററും സാമ്പത്തികാനുമതി ലഭിക്കേണ്ടതുണ്ട്.
വൈകാതെ ആരംഭിക്കും: എന്‍.ഷംസുദ്ദീന്‍ എംഎല്‍എ
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്ക പ്പെട്ടു.കഴിഞ്ഞ ദിവസവും കിഫ്ബിയില്‍ പോയിരുന്നു.ആദ്യഘട്ടത്തില്‍ കരാര്‍ ഒപ്പി ടാന്‍ പോവുകയാണ്.വൈകാതെ തന്നെ പണികള്‍ ആരംഭിക്കും.കിഫ്ബിയുടെ അടുത്ത എക്സിക്യുട്ടീവ് യോഗത്തില്‍ മറ്റ് രണ്ട് ഘട്ടങ്ങള്‍ക്കുള്ള അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.