മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌കൂള്‍ തലത്തിലെ അണ്ടര്‍ 17 വി ദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കായി നടത്തുന്ന പ്രഥമ സി.എം ഗോള്‍ഡ് കപ്പ് ഫു ട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുളള ടീമുകളുടെ എന്‍ട്രികള്‍ ക്ഷണിക്കുന്നു.കണ്ണൂര്‍ ജില്ല യിലെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുക.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുളള സ്‌കൂളുകളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ തിരഞ്ഞെടുക്കുന്ന ടീമിനാണ് സി.എം.ഗോള്‍ഡ് കപ്പ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാവുക.ടൂര്‍ണ്ണമെന്റില്‍ 1,2,3,4 സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് പ്രൈസ്മണി അനുവദിക്കുന്നതാണ്.മെയ് 15 ന് മുമ്പ് പങ്കെടുക്കുന്ന ടീമുകളുടെ എന്‍ട്രികള്‍ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ sportscouncilkannur@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങ ള്‍ക്ക് +914972700485.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!