വിവാഹം ഞായാറാഴ്ച ഉച്ചയ്ക്ക്
മണ്ണാര്‍ക്കാട്: കല്ല്യാണക്കാപ്പ് ബീരാന്‍ ഔലിയ ബാലിക മെമ്മോറിയല്‍ ഇസ്ലാമിക കോം പ്ലക്‌സ് യതീംഖാന അഗതി മന്ദിരത്തിലെ ഒരു അന്തേവാസി കൂടി വിവാഹിതയാകുന്ന തായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മലപ്പുറം മേലാറ്റൂര്‍ വെസ്റ്റ് എടപ്പറ്റ അരിപ്പുറവന്‍ വീട്ടില്‍ അബൂ സ്വാലിഹിന്റെ മകള്‍ ഷാനിദയും മണ്ണാര്‍ക്കാട് കല്ല്യാണക്കാപ്പ് കൂത്ത്മൂച്ചിക്കല്‍ വീട്ടില്‍ അസീസിന്റെ മകന്‍ മുഹമ്മദ് അസറുദ്ധീനും തമ്മിലുള്ള വിവാഹം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കല്ല്യാണക്കാപ്പ് യതീംഖാനയില്‍ നടക്കും.പാണക്കാട് സാബിക്കലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹി ക്കും.യതീംഖാനയില്‍ നടക്കുന്ന 33-ാമത്തെ വിവാഹമാണിത്.ചടങ്ങ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി കെ ശശി മുഖ്യാതിഥിയാകും.സമസ്ത ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് താലൂക്ക് ജനറല്‍ സെക്രട്ടറി കെ സി അബൂബക്കര്‍ ദാരിമി അധ്യക്ഷനാകും.മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വറോ ടന്‍ മുസ്തഫ,ഡിവൈഎസ്പി വി എ കൃഷ്ണദാസ്,പഞ്ചായത്ത് സെക്രട്ടറി എം എ ജെയ്, കുമ രംപുത്തൂര്‍ വില്ലേജ് ഓഫീസര്‍ പി ജി വിനോദ്,ഇബ്രാഹിം അന്‍വരി,ജിഷാദ്,യൂസുഫ് അന്‍സാര്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.ബീരാന്‍ ഔലിയ മെമ്മോറിയല്‍ ചാ രിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഫുക്രുദ്ദീന്‍ ഉസ്താദ് പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.ഹബീബ് ഫൈ സി കോട്ടോപ്പാടം സ്വാഗതവും നൗഷാദ് ഫൈസി മണ്ണാര്‍ക്കാട് നന്ദിയും പറയും. വാര്‍ ത്താ സമ്മേളനത്തില്‍ ഇബ്രാഹിം അന്‍വരി,നൗഷാദ് ഫൈസി മണ്ണാര്‍ക്കാട്, ജിഷാദ്, യൂസുഫ് അന്‍സാര്‍ ഫൈസി,മുസ്തഫ കാഞ്ഞിരപ്പുഴ,സൈതലവി കോട്ടോപ്പാടം തുടങ്ങി യവര്‍ പങ്കെടുത്തു.