മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ മാലിന്യമുക്തമാക്കി ശുചിത്വസുന്ദരമായ നാടാക്കുക യെന്ന ലക്ഷ്യത്തിലാണ് നഗരസഭ.ശുചിത്വനഗരം,സുന്ദരനഗരം എന്ന മുദ്രാവാക്യമു യര്‍ത്തി സുരക്ഷയ്ക്കടക്കം പ്രാധാന്യം നല്‍കിയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍. ശാ സ്ത്രീയവും ആധുനികവുമായ രീതിയില്‍ മാലിന്യം സംസ്‌കരിച്ചും ശേഖരിച്ചും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാണ് നീക്കം.ഇതിനായി ബയോ ബിന്‍, തുമ്പൂര്‍ മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍,ബോട്ടില്‍ ബൂത്തുകള്‍,മിനി എംസി എഫുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നുണ്ട്.
ശുചിത്വകാര്യത്തില്‍ ജാഗ്രതയോടെ
നഗരസഭയിലെ 29 വാര്‍ഡുകളിലായി എണ്ണായിരത്തോളം വീടുകളാണ് ഉള്ളത്.ഓരോ വീടുകളിലും അജൈവ മാലിന്യ സംസ്‌കരണം ഉറപ്പു വരുത്തുന്നതിനായി ശുചിത്വ ആരോഗ്യ സര്‍വേ നടത്തി കഴിഞ്ഞു.ഓരോ അമ്പത് വീടുകള്‍ക്കും എന്ന നിലയില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഒരു ക്ലസ്റ്റര്‍ രൂപീകരിച്ച് വരികയാണ്.ശുചിത്വ സര്‍വേയിലൂടെ കണ്ടെത്തിയ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത വീടുകളില്‍ സംവിധാനമെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ അഞ്ഞൂറും പിന്നീട് 2800 ബയോ ബിന്നുകളും വിതരണം ചെയ്തിട്ടുണ്ട്.ബാക്കിയുള്ള വീടുകളിലേക്കും ബയോ ബിന്നുകള്‍ എത്തിച്ച് നല്‍കും.ഉറവിട മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിനായി 50 ലക്ഷം രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനായി നഗരസഭയുടെ ഘടക സ്ഥാപനങ്ങളി ലും സ്ഥല സൗകര്യമുള്ള നഗരസഭയുടെ കീഴിലെ സ്‌കൂളുകളിലും തുമ്പൂര്‍മുഴി മോഡ ല്‍ മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും.സ്ഥലപരിമിതിയുള്ള ഘടക സ്ഥാപ നങ്ങളിലേക്ക് റിംഗ് കമ്പോസ്റ്റുകള്‍ നല്‍കാനും സ്‌കൂളുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള ടക്കം നിക്ഷേപിക്കാന്‍ മിനി എംസിഎഫുകള്‍ സ്ഥാപിക്കാനും ആലോചനയുണ്ടെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ സി കെ വത്സന്‍ പറഞ്ഞു.എല്ലാ വാര്‍ഡുകളിലും നിയമ ബോധ വല്‍ക്കരണത്തിന്റെ ബോര്‍ഡുകള്‍ വെയ്ക്കും.ബോട്ടില്‍ ബൂത്തുകളും എത്തി കഴി ഞ്ഞു.മുനിസിപ്പല്‍ ബസ് സ്റ്റാന്റ്,കുന്തിപ്പുഴ ബസ് കാത്തിരിപ്പ് കേന്ദ്രം,താലൂക്ക് ആശു പത്രി എന്നിവടങ്ങളില്‍ ബോട്ടില്‍ ബൂത്തുകളുണ്ട്.നെല്ലിപ്പുഴ,യതീംഖന സ്‌കൂളിന് സമീ പം,താലൂക്ക് ഓഫീസിന് സമീപം എന്നിവടങ്ങളിലുള്‍പ്പെടെ സ്ഥാപിക്കുന്നതിനുള്ള തീരുമാനമായി.താത്കാലിക ബോട്ടില്‍ ബൂത്തും ഒരുക്കും.ജലാശയങ്ങള്‍ ശുചീക രിക്കും.നഗരസഭയ്ക്ക് കീഴിലെ സ്‌കൂളുകളിലെ ശുചിമുറികളും മറ്റും വൃത്തിയാക്കു ന്നതിനായി ജെറ്റ് പമ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ട്രോളികളെത്തി, ഇനി ഇ ഓട്ടോ വരും
വാതില്‍പടി സേവനത്തിനായി ഓരോ വാര്‍ഡുകള്‍ക്കും ഹരിത കര്‍മ്മ സേനയിലെ രണ്ട് അംഗങ്ങള്‍ക്ക് പൂര്‍ണമായ ചുമതല നല്‍കും.ഏകോപനത്തിനും മോല്‍നോട്ടം വഹിക്കുന്നതിനായി പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടരെ ഉത്തരവു മുഖേന ചുമതലപ്പെടു ത്തും.ഹരിത കര്‍മ്മ സേനയ്ക്കും ശുചീകരണം തൊഴിലാളികള്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ജോലിക്കാവശ്യമായ ട്രോളികളും വാങ്ങി കഴിഞ്ഞു. ഇല ക്ട്രിക് ഓട്ടോ ഈവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി വാങ്ങും.എംസിഎഫുകളിലെ മാലിന്യം സംസ്‌കരിക്കുന്നതിനായി ബെയ്ലിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളിലാണ്.ക്ലീന്‍ സിറ്റി മാനേജരും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും അട ങ്ങുന്ന എന്‍ഫോഴ്സമെന്റ് സംഘത്തിന് പരിശോധന നടത്തുന്നതിനായി പ്രത്യേക വാ ഹനം ഉടന്‍ എത്തും.നഗരസഭയിലെ ഘടക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസു കളിലും ഹരിത ചട്ടം കൃത്യമായി പാലിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരി കയാണ്.
സൗന്ദര്യവല്‍ക്കരണം ശക്തിപ്പെടുത്തും;സന്ദേശങ്ങള്‍ നല്‍കി
ശുചിത്വത്തിനൊപ്പം സൗന്ദര്യവല്‍ക്കരണത്തിനും മുന്തിയ പരിഗണനയുണ്ട്.പൊതു ചുമരുകളില്‍ ശുചിത്വ ആരോഗ്യ-പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ ചിത്ര സഹിതം ആലേഖനം ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി വരികയാണ്.പൊതുകിണറുകള്‍ ചിത്രങ്ങള്‍ വരച്ച് സംരക്ഷിച്ച് പരിപാലിക്കാനുമുണ്ട് ആലോചന.പുഴയിലേക്ക് ഇറങ്ങുന്ന ഭാഗങ്ങളില്‍ ജലസംരക്ഷണ സന്ദേശങ്ങള്‍ വെച്ച് മറ്റ് ഭാഗങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് വന്ന് കാണാനും ചിത്രങ്ങളെടുക്കാനുമുള്ള സൗകര്യമൊരുക്കാനും ആലോചനയുണ്ട്. ആറാട്ട് കടവ്,കുന്തിപ്പുഴ,പള്ളിക്കടവ് പോലുള്ള പ്രധാന കടവുകളിലായിരിക്കും ഇത് നടപ്പിലാക്കുക.നഗരത്തിലെ നടപ്പാതയിലെ കൈവരികളില്‍ കൂടുതല്‍ പൂച്ചെട്ടികള്‍ വെയ്ക്കും.വ്യാപാരികളുടെ സഹകരണത്തോടെ നിലവില്‍ ഇത് നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയാണ് നടപ്പിലാക്കിയിട്ടുള്ളത്.ഇത് നഗരസഭാ അതിര്‍ത്തിയായ എം ഇ എസ് കല്ലടി കോളേജ് വരെ ദീര്‍ഘിപ്പിക്കും.സ്‌കൂളുകളുടെ മതിലുകളില്‍ ശുചിത്വ സന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ വരയ്ക്കും.
നൂറ് ശതമാനം മാലിന്യമുക്തമായ നഗരമാക്കുകയാണ് ലക്ഷ്യം:നഗരസഭ ചെയര്‍മാന്‍
2024 മാര്‍ച്ചോടു കൂടി മണ്ണാര്‍ക്കാടിനെ വൃത്തിയുള്ള സുന്ദരമായ നഗരമാക്കി മാറ്റാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.മാലിന്യം നിക്ഷേപിക്കരുതെന്ന് വിലക്കുക മാത്രമല്ല നിക്ഷേ പിക്കാന്‍ സൗകര്യങ്ങള്‍ കൂടിയൊരുക്കി പ്രശ്നത്തിന് പരിഹാരം കാണുകയെന്ന കാഴ്ചപ്പാ ടാണ് നഗരസഭയുടേതെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.പുതിയ സംസ് കാരം വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യം.പ്ലാസ്റ്റിക് കവറിന് പകരം എല്ലാ വീടുകളിലും തുണി സഞ്ചി എത്തിക്കണമെന്ന ആഗ്രഹമുണ്ട്.60 മൈക്രോണ്‍ പ്ലാസ്റ്റിക്കിന്റെ ഉത്പാ ദനം സര്‍ക്കാര്‍ നിരോധിക്കുകയാണ് വേണ്ടത്.വ്യാപാരികള്‍,കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ തുണിസഞ്ചികളുടെ ലഭ്യത ഉറപ്പുവരുത്തണം.നഗരസഭ നടപ്പി ലാക്കുന്ന ശുചിത്വ സൗന്ദര്യവല്‍ക്കരണ പദ്ധതികളില്‍ പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.