അഗളി: ബാലസംഘം അട്ടപ്പാടി ഏരിയാ കമ്മിറ്റിയുടെ വേനല്‍ തുമ്പി കലാജാഥയുടെ പര്യടനം സമാപിച്ചു.അഗളി എസ്ബിഐ ജംഗ്ഷനില്‍ നടന്ന സമാപന സമ്മേളനം ബാല സംഘം ജില്ലാ സെക്രട്ടറി എസ് ജീവന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പവിത്ര ബിജു അധ്യക്ഷയായി.

സിപിഐഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു, ബാല സംഘം ഏരിയാ കണ്‍വീനര്‍ എ പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് ലിജി സുരേഷ്, ജില്ലാ കണ്‍വീനര്‍ സി പി സുധാകരന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ കെ പ്രേംജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കെ ആകാശ്, സിപിഐഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍, ഏരിയ കമ്മിറ്റി അംഗം വി കെ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, പഞ്ചായ ത്തംഗം മഹേശ്വരി രവികൃഷ്ണന്‍, കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കല്‍ ക്കണ്ടി ജംഗ്ഷന്‍, ജെല്ലിപ്പാറയിലെ ഒമ്മല, കാരറയില്‍ ഗുഡ്ഢയൂര്‍ ഊര്, ഷോള യൂര്‍, കോട്ടത്തറ ചന്തക്കട, ഭൂതിവഴി, ഗുളിക്കടവ്, അഗളി എസ്ബിഐ ജംഗ്ഷന്‍ എന്നി വി ടങ്ങളില്‍ പര്യടനം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!