പല്ലശ്ശന: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യമുക്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളുമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌ക്കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചാ യത്ത് ഹാളില്‍ യോഗം ചേര്‍ന്നു.  പഞ്ചായത്ത് തല സംഘാടക സമിതി വിപുലീകരിച്ച് എല്ലാ വാര്‍ഡിലും വാര്‍ഡ് തല ശുചിത്വ സമിതികള്‍ രൂപീകരിച്ചു. വാര്‍ഡ് തല കമ്മി റ്റിയുടെ നേതൃത്വത്തില്‍ മെയ് 16 നകം പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിലും ശുചീക രണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഭവന സന്ദര്‍ശനവും മറ്റ് പരിശോധനകളും നട ത്തി ജൂണ്‍ അഞ്ചിന് മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. പഞ്ചയത്തിലെ നാല് പ്രധാന സ്‌പോട്ടുകളില്‍ ക്യാമറ വെയ്ക്കാനും ജനപ്രതിനിധികളുടെ ഭവന സന്ദര്‍ ശനം ഫലപ്രദമാക്കാനും തീരുമാനമായി. ഹരിതകര്‍മ്മസേന പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കയറാനും തീരുമാനമായി. കൂടാതെ യൂസര്‍ ഫീ 100 ശതമാനമാക്കും. ക്ലസ്റ്റ റുകള്‍ രൂപീകരിക്കാനും ശുചീകരണം തുടരാനും തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സായിരാധ യോഗം ഉദ്ഘാടനം ചെയ്തു. ശുചിത്വ കേരളം റിസോഴ്‌സ് പേഴ്‌സണ്‍ ഹാറൂണ്‍ പ്രവര്‍ത്തനമാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനന്തകൃഷ്ണന്‍, ഹെഡ് ക്ലാര്‍ക്ക് ശശികു മാര്‍, നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍ എസ്.വി. പ്രേംദാസ്, എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വാര്‍ഡംഗങ്ങള്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേനാം ഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യം, വനം, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യാപാരി-വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!