മണ്ണാര്‍ക്കാട്:ഹോം ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ മറവില്‍ ലഹരി വില്‍പ്പന നട ത്തിയ സംഭവത്തില്‍ രണ്ടു പേരെ കൂടി മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. അരിയൂര്‍ പടുവില്‍കുളമ്പ് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഫൈസല്‍ (28),കാഞ്ഞിരപ്പുഴ പുളിയറംപട്ടയില്‍ മനു തോമസ് (27) എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.ഇവര്‍ മയക്കുമരുന്ന് വില്‍പ്പനയുടെ ഇടനിലക്കാരാണെന്ന് പോലീസ് പറഞ്ഞു.ഏപ്രില്‍ ആറിന് മണ്ണാര്‍ക്കാട് സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മയക്കുമരുന്ന് സംഘത്തിലെ അജ്മല്‍,സലീം എന്നിവരെ അറസ്റ്റുചെയ്തിരുന്നു. 44 ഗ്രാം എം.ഡി.എം.എ. യാണ് കണ്ടെടുത്തത്.ഇവരുടെ ബാങ്ക് ഇടപാടുകള്‍ പിന്തുടര്‍ന്നാണ് ഇടനിലക്കാരിലേക്ക് പൊലിസ് അന്വേഷണം എത്തിയത്.ഫൈസലിനെ വീട്ടില്‍ നിന്നും മനുവിനെ എറണാ കുളത്ത് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും മണ്ണാര്‍ക്കാട് സി.ഐ. ബോ ബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.എസ്.സി.പി.ഒ കമറു ദ്ദീന്‍,ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗം ഷാഫി,സി.പി.ഒ. ഷഫീക്ക്,ഡ്രൈവര്‍ അഷ്‌റഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.