മണ്ണാര്‍ക്കാട്:സമഗ്രമായ ദേവസ്വം നിയമവും ജീവനക്കാരുടെ ശമ്പള വും നടപ്പിലാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പിന്‍വലി ക്കുക,വിലക്കയറ്റം തടയുക,മലബാര്‍ ദേവസ്വം ബില്‍ പാസ്സാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.മണ്ണാര്‍ക്കാട് റൂറ ല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസി ഡന്റ് കെ ഗോകുലപാലന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ സെ ക്രട്ടറി എം ഹംസ കലാകാരന്‍മാരെ ആദരിച്ചു.വിരമിച്ച ക്ഷേത്ര ജീവനക്കാരെ സിഐടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന്‍ ആദരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറിഎ വേണുഗോപാല്‍ വിവി ദക്ഷിണാ മൂര്‍ത്തി സ്മാരക അവാര്‍ഡ് നല്‍കി ഉന്നതവിജയികളെ അനുമോ ദിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി അംഗം പി കൃഷ്ണകുമാറിനെ ആദരിച്ചു. സെക്രട്ടറി പി രാമദാസ് റിപ്പോര്‍ട്ടും ട്രഷറര്‍ പി രാമചന്ദ്രന്‍ കണക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി എ വേണുഗോപാല്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.മിനി ചെത്തല്ലൂര്‍ രക്തസാക്ഷി പ്രമേയവും രാമചന്ദ്രന്‍ കരിമ്പുഴ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി മനോമോഹനന്‍ സ്വാഗതവും വി ഹരി വാര്യര്‍ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: കെ ഗോകുലപാലന്‍ (പ്രസിഡന്റ്),എന്‍.പി വിനയകുമാര്‍,സി മിനി,കെ സുരേഷ്,അനില്‍ തൃത്താല (വൈസ് പ്രസിഡന്റുമാര്‍),പി രാമദാസ് (സെക്രട്ടറി),പി കൃഷ്ണകുമാര്‍,വി ഹരി വാര്യര്‍,പരിയാനമ്പറ്റ രാഗേഷ്,ശിവന്‍ പട്ടാമ്പി (ജോയിന്റ് സെക്രട്ടറിമാര്‍),പി രാമചന്ദ്രന്‍ (ട്രഷറര്‍)