അലനല്ലൂര്‍: ധാര്‍മിക ചിന്ത കൈമോശം വന്നുകൊണ്ടിരിക്കുന്ന വര്‍ത്ത മാനകാലത്ത് ധാര്‍മികതയുടെ വീണ്ടെടുപ്പിനായി ബോധ പൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതിക്കു കീഴില്‍ തുടക്കം കുറിക്കുന്ന നജാഹ് അറബിക് കോളേജിന്റെ പ്രഖ്യാപന സമ്മേളനം പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഔദ്യോഗിക ഭാഷ കളില്‍ ഒന്നായ അറബി ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്‍കുന്ന ഭാഷയാണ്. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ എന്നതിനാല്‍ അറബി പഠിക്കാന്‍ മുസ് ലിംകള്‍ പ്രത്യേകം താല്‍പര്യം കാണിക്കേണ്ട തുണ്ട്.സമ്മേളനം പ്രഗത്ഭ പണ്ഡിതനും ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ പണ്ഡിതസഭ അംഗവുമായ ശൈഖ് മുഹമ്മദ് സ്വാദിഖ് മദീനി ഉദ്ഘാടനം ചെയ്തു. നജാഹ് ഭരണസമിതി ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന്‍ ജില്ല ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, മണ്ഡലം സെക്രട്ടറി എം.കെ സുധീര്‍ ഉമ്മര്‍, വി. ഷൗക്കത്തലി അന്‍സാരി, വിസ്ഡം യൂത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എ.പി മുനവ്വര്‍ സ്വലാഹി, ജില്ല പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, നജാഹ് കോളേജ് സെക്രട്ടറി ഫിറോസ് ഖാന്‍ സ്വലാഹി, ഡയറക്ടര്‍ ഷരീഫ് കാര, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല സെക്രട്ടറി റിഷാദ് പൂക്കാ ടഞ്ചേരി, മണ്ഡലം സെക്രട്ടറി കെ.പി ഷാനിബ് കാര, ട്രഷറര്‍ കെ. നൂറുദ്ദീന്‍ ഫാസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കോളേജ് 2020 ജൂണ്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭരണസമിതി അറിയിച്ചു.