ചെര്‍പ്പുളശ്ശേരി:രാജ്യം നേരിടുന്ന രൂക്ഷമായ ഫാസിസ്റ്റ് ഭീഷണി ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് ശക്തിപകരാന്‍ അധ്യാപക സമൂഹം മുന്നോട്ടുവരണമെന്ന് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.മതേതര ജനാധിപത്യ ആശയങ്ങള്‍ക്ക് പകരം ഏകശിലാ സംസ്‌കാരങ്ങളും ആശയങ്ങളുമാണ് ദേശീയ വിദ്യാ ഭ്യാസ നയം മുന്നോട്ട് വെക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങളും സാമൂഹിക നീതിയും ഇല്ലാതാക്കുകയാണ്.വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കുന്ന തരത്തില്‍ പാഠ്യപദ്ധതി തന്നെ മാറ്റി യെഴുതാനും അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കാനുമുള്ള ഗൂഢനീക്കങ്ങളാണെവിടെയും.

ഇന്ത്യന്‍ ബഹുസ്വരതയെ ആസൂത്രിതമായി വിഭജിച്ചുകൊണ്ടി രിക്കുന്നു.സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കുള്ളില്‍ നൂറ്റാ ണ്ടുകളായി നിലനിന്നുപോരുന്ന പരസ്പരവിശ്വാസവും സഹകര ണവും വെറുപ്പിന്റെയും താല്‍പര്യ സംഘര്‍ഷങ്ങളുടെയും ആശയപ്രചാരണം വഴിതകര്‍ത്തുകൊണ്ടിരിക്കുന്നു.നിരാക്ഷേപ വിദ്യാഭ്യാസത്തിന്റെ കാവലാളായി വര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ. എ.അസീസ് അധ്യക്ഷനാ യി.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍,ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ഷൊര്‍ണൂര്‍ മണ്ഡലം ലീഗ് പ്രസിഡണ്ട് എം.വീരാന്‍ഹാജി, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എന്‍.കെ. സാദിഖലി,ഇക്ബാല്‍ ദുറാനി,പി.അബ്ദുല്‍നാസര്‍,മുഹമ്മദലി പാറയില്‍ പ്രസംഗിച്ചു. തുടര്‍ന്ന് ‘ നിര്‍ഭയനാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയ ത്തില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി.അബ്ദുല്‍ജലീല്‍ അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.കെ.എം.ഷഹീദ്,കെ.എച്ച്.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം.മുഹമ്മദ് അഷ്‌റഫ്,സെക്രട്ടറി കെ.കെ. നജ്മുദ്ദീന്‍,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മാടാല മുഹമ്മ ദലി,നാസര്‍ തേളത്ത്,എം.ഹംസത്ത്, എം.എന്‍.നൗഷാദ്, കെ.ഷറഫുദ്ദീന്‍, കെ.എം.സാലിഹ,എന്‍.കെ.ബഷീര്‍ എ്ന്നിവര്‍ സംസാരിച്ചു.

യാത്രയയപ്പ് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു.വി.ടി.എ.റസാഖ് അധ്യക്ഷത വഹിച്ചു. സേവനത്തില്‍ നിന്ന് വിരമിക്കുന്നപി.ഉണ്ണീന്‍കുട്ടി,അബ്ദുല്‍ റഷീദ് ചതുരാല, സെറ്റ്‌കോ ജില്ലാ കണ്‍വീനര്‍ മുഹമ്മദലിഎന്നിവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു.പി.പി.എ.നാസര്‍,വി.പി.ഫാറൂഖ്, കെ.പി.എ.സലീം,ഒ.കുഞ്ഞുമുഹമ്മദ്,മുഹമ്മദലി കല്ലിങ്ങല്‍, പി.അന്‍വര്‍ സാദത്ത്, പി.ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രട്ടറി എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് പ്രാരംഭം കുറിച്ച് ചെര്‍പ്പുളശ്ശേരി ടൗണില്‍ സംഘടിപ്പിച്ച ടീച്ചേഴ്‌സ് അസംബ്ലിയിലും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയിലും നൂറ് കണക്കിന് അധ്യാപകര്‍ പങ്കാളികളായി.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഭാരവാഹികളായി സിദ്ദീഖ് പാറോക്കോട്(പ്രസിഡണ്ട്) കെ.പി.എ.സലീം, സി.ഖാലിദ്,എം.ഹംസത്ത്,കെ.എം.സാലിഹ(വൈസ് പ്രസിഡണ്ടുമാര്‍) നാസര്‍ തേളത്ത് (സെക്രട്ടറി),സി.എച്ച്.സുല്‍ഫിക്കറലി,സഫ് വാന്‍ നാട്ടുകല്‍, എം.എന്‍.നൗഷാദ്, കെ.ഷറഫുദ്ദീന്‍,ഫരീദ ഇബ്രാഹിം(ജോ. സെക്രട്ടറിമാര്‍) എം.എസ്.കരീം മസ്താന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!