മണ്ണാര്‍ക്കാട്: ഗ്രീന്‍ ഹൈഡ്രജന്‍ സര്‍ട്ടിഫിക്കേഷന്‍,സ്റ്റാന്‍ഡേര്‍ഡൈസേഷന്‍,സ്‌കില്ലിംഗ് എന്നീ മേഖലകളില്‍ കേരള ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് ആവശ്യമായ പിന്തുണ നല്‍കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്‍ ആയ ഗ്രീന്‍ ഹൈഡ്രജന്‍ ഓര്‍ഗ നൈസേഷന്‍ (ജിഎച്ച് 2) തയ്യാര്‍.പൊതു-സ്വകാര്യ-അക്കാദമിക പങ്കാളിത്തം ഉള്ള ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണം, 575 മില്യണ്‍ ഡോളറിന്റെ മൂലധനച്ചെലവില്‍ പ്രതി ദിനം 60 ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനശേഷിയുള്ള 150 മെഗാവാട്ട് ഇലക്ട്രോലൈസ ര്‍, സംഭരണവും ട്രാന്‍സ്മിഷന്‍ ഇന്‍ഫ്രാസ്ട്രക്ചറും ഉള്ള പ്ലാന്റ് എന്നിവയാണ് കൊച്ചി ഹൈഡ്രജന്‍ ഹബില്‍ സ്ഥാപിക്കുക.
രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ ആരംഭിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ഈ മേഖലയിലെ ശ്രമങ്ങള്‍ മികച്ചതാണ്. കൊച്ചി ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് സ്ഥാപിക്കുന്ന കാര്യത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. രാസവളം, റിഫൈനറി, വ്യോമയാനം, ഗതാഗതം, ഷിപ്പിംഗ് മേഖലകളിലെ ആവശ്യങ്ങള്‍ക്ക് ഹരിത ഹൈഡ്രജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന തരത്തില്‍ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍ ഹൈ ഡ്രജന്‍ ക്ലസ്റ്റര്‍ ആണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ജിഎച്ച് 2 സി.ഇ.ഒ. ജോനാസ് മോബര്‍ഗ്, ഡോ. സ്റ്റെഫാന്‍ കോഫ്മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
2040-ഓടെ 100 ശതമാനം പുനരുപയോഗ ഊര്‍ജ സംസ്ഥാനം എന്ന ലക്ഷ്യം കൈവരി ക്കുന്നതിനും 2050-ഓടെ ‘നെറ്റ് സീറോ’ കൈവരിക്കുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങളെ ജിഎച്ച് 2 അഭിനന്ദിച്ചു. കേരള ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ ഏഒ2 വുമായി ഔപചാരിക ധാരണാപത്രം ഒപ്പിടുന്നതും തീരുമാനിച്ചു.