മണ്ണാര്‍ക്കാട്: ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളം ഒരു ങ്ങുന്നു.ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതികളു മായാണ് സര്‍ക്കാരിനൊപ്പം മില്‍മയും മുന്നോട്ടു പോകുന്നത്.കട്ടപ്പുറത്തിരിക്കുന്ന കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ നവീകരിച്ച് മില്‍മ ഫുഡ് ട്രക്കാക്കി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചു.യാത്രക്കാര്‍ക്ക് വിശ്വാസയോഗ്യമായ ഉത്പന്നങ്ങള്‍ കഴിക്കുവാന്‍ ഇതിലൂടെ കഴിയും.കെ.എസ്.ആര്‍.ടി.സിയെ കൂടി സഹായിക്കുകയാണ് മില്‍മ ഫുഡ് ട്രക്ക് പദ്ധതിയുടെ ലക്ഷ്യം. പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളില്‍ ഉടന്‍ മില്‍മ ഫുഡ് ട്രക്കു കള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ക്ഷീര ഗ്രാമം പദ്ധതി 50 ഓളം പഞ്ചായത്തുകളില്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

പ്രതിദിനം ഏകദേശം 16 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിന് ആവശ്യമായി വരുന്നത് അതില്‍ 14 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ സംഭരിച്ചു വരികയാണ്. പാല്‍ കൊണ്ട് നിര്‍മിക്കുന്ന 50 ലധികം ഉത്പ്പന്നങ്ങള്‍ മില്‍മ ലഭ്യമാക്കും. വ്യത്യസ്തയിനം മണത്തോടും രുചിയോടും കൂടിയ ഐസ്‌ക്രീമുകള്‍ മില്‍മ പുറത്തിറക്കുന്നുണ്ട്. അധിക പാല് പൊ ടിയാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കി വരുകയാണ്.

അതിദരിദ്രര്‍ക്ക് 90 ശതമാനം സബ്സിഡിയോടുകൂടി പശുക്കളെ വിതരണം ചെയ്യും. മില്‍മയെ ഉപയോഗിച്ച് ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകളും സംഘടിപ്പിക്കും. സ്‌കൂള്‍ അറ്റ് മില്‍മ എന്ന പദ്ധതിയിലൂടെ കുട്ടികള്‍ ലഹരിക്ക് പുറകെ പോകാതെ മില്‍മ ഉത്പ്പന്നങ്ങള്‍ കഴിക്കുവാന്‍ കാരണമാവുന്നുണ്ട്. മില്‍മയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള തായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!