എടത്തനാട്ടുകര:കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതു വിദ്യാലയങ്ങ ളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയി ൽ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന് സംസ്ഥാന തലത്തി ൽ രണ്ടാം സ്ഥാനം. സമ്മാനത്തുകയായി സ്കൂളിന് ഏഴരലക്ഷം രൂപ ലഭിച്ചു. കൊല്ലം ഇര വിപുരം ജി.എൽ.പി. സ്കൂളുമായാണ് ജി.ഒ.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം പങ്കു വെച്ചത്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജി.ഒ.എച്ച്. എസ്.എസ്സിലെ അധ്യാപകരും വിദ്യാർഥികളും പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, കൈറ്റ് സി. ഇ.ഒ. കെ. അന്‍വർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ്, ഹെൽത്ത് ക്ലബ്, എസ്.പി.സി, ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗം സ്‌കൗട്ട്സ് ആന്റ് ഗൈഡ്‌സ്, എന്‍.എസ്.എസ്, മലയാള മനോരമ നല്ലപാഠം, ജൂനിയര്‍ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്, സംസ്‌കൃതം, മലയാളം, ഹ്യൂമന്‍ റൈറ്റ്‌സ് ക്ലബ്ബുകള്‍, വിദ്യാരംഗം കലാ സാഹിത്യവേദി, സ്‌കൂള്‍ പാര്‍ലമെന്റ് തുടങ്ങിയവക്ക് കീഴില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ ആണ് അവാര്‍ഡിനായി പരിഗണിച്ചത്.
പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എ.നസീർ, അബ്ദുസ്സലാം പടുകുണ്ടിൽ, പി.ടി .എ. അംഗങ്ങളായ പി. മുഹമ്മദാലി, കെ.സജ്ന, എസ്.എം.സി. അംഗം ഗഫൂർ വെള്ളേങ്ങര, പ്രിൻസിപ്പാൾ എസ്.പ്രതീഭ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ അബ്ദുന്നാസർ പടുകുണ്ടിൽ, സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ, അധ്യാപകരായ സി.ജി.വിപിന്‍, പി.സുനിത, സി.ബഷീർ, കെ.പി.യൂനസ് സലീം, വി.പി.നൗഷിദ, കെ.ടി.സക്കീന, കെ.ജി.സുനീഷ്, കെ.ടി.സിദ്ദീഖ്, പി.ദിലീപ്, സി.മുഹമദ് അഷ്‌റഫ്, പി.അച്ചുതൻ, പി.അബ്ദുസ്സലാം വിദ്യാര്‍ഥികളായ എ. എസ്.ദേവനന്ദന, വി. ബിഷാര്‍, പി.ആദില്‍ ഹാമിദ്, വി,ബിലാല്‍, ദയ എസ് നായര്‍, ഒ. അഫ്‌നാന്‍ അന്‍വര്‍, പി.പി.ശിഫ, സി.റിദ, പി. അഞ്ജൽ ഹാമിദ് തുടങ്ങിയവർ സംബ ന്ധിച്ചു.