മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ അഞ്ചാം പൂരനാളില്‍ നട ന്ന കൂട്ടുവിളക്ക് ആഘോഷമായി.രാവിലെ ഒമ്പത് മണി മുതല്‍ 12 മണി വരെ ആറാട്ടെഴു ന്നെള്ളിപ്പ്,മേളം നാദസ്വരം എന്നിവയുണ്ടായി.മൂന്ന് ഗജവീരന്മാരുടേയും വാദ്യഘോഷ ങ്ങളുടേയും അകമ്പടിയോടെയായിരുന്നു ആറാട്ടെഴുന്നെള്ളിപ്പ്.ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്ക് ഓട്ടന്‍ തുള്ളല്‍,അഞ്ച് മണിക്ക് നാദസ്വരം,ആറിന് തായമ്പക,ശേഷം കൊമ്പ് പറ്റ്,കുഴല്‍പറ്റ്,രാത്രി എട്ട് മണിയ്ക്ക് നാടന്‍പാട്ടും അരങ്ങേറി.10 മണിക്ക് ആറാട്ടെഴു ന്നെള്ളിപ്പ്,മേളം,ഇടയ്ക്ക പ്രദക്ഷിണവുമുണ്ടായി.
അട്ടപ്പാടിയില്‍ നിന്നും ഗോത്ര ജനതയും ചുരമിറങ്ങി പൂരം കൂടാന്‍ മണ്ണാര്‍ക്കാടെ ത്തിയിട്ടുണ്ട്.ഇനി ചെട്ടിവേല കഴിഞ്ഞേ ഇവര്‍ മടങ്ങൂ.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളേയും അപേക്ഷിച്ച് വന്‍ജന തിരക്കാണ് പൂരനാളുകളില്‍ അനുഭവപ്പെടുന്നത്.ജെയിന്റ് വീല്‍ അടക്കമുള്ള വിനോദോപാധികളും കളിക്കോപ്പു വില്‍പ്പന കടകളും മറ്റുമെല്ലാമായി പൂരനഗരിയും സജീവമാണ്.
ആറാം പൂര നാളായ നാളെ ചെറിയ ആറാട്ട് നടക്കും.രാവിലെയും രാത്രിയിലും ആറാട്ടെ ഴുന്നെള്ളിപ്പ് മേളം,നാദസ്വരം,ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും.രാവിലെ 9 മണി മുതല്‍ ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനം നടക്കും.ഉച്ച തിരിഞ്ഞ് മൂന്നിന് ഓട്ടന്തുള്ളല്,വൈകീട്ട് അഞ്ച് മണിക്ക് നാദസ്വരം,ആറ് മണിക്ക് തായമ്പക ശേഷം കൊമ്പ് പറ്റ്,കുഴല്‍പറ്റ്,രാത്രി എട്ട് മണിക്ക് ഗാനമേളയുമുണ്ടാകും.
