മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കിഡ്‌സ് ഫെസ്റ്റും മറ്റ് അനുബന്ധ പരിപാടികളും കോടതിപ്പടി എം പി ഓഡിറ്റോറിയത്തില്‍ നടന്നു. താലൂ ക്കിലെ സ്‌കൂളുകളില്‍ നിന്നുള്ള പ്രീ പ്രൈമറി ക്ലാസ്സുകളിലെ കുരുന്നുകളുടെ കലാപ രിപാടികള്‍ ‘കിഡ്‌സ് ഫെസ്റ്റ് ‘ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി പ്രോത്സാ ഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ ‘കുട്ടിക്കൂട്ടം’ പദ്ധതി യുടെ സാഹിത്യകാരന്‍ കെ പി എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.നിര്‍ധനരായ രോഗിക ളെ കണ്ടെത്തി സഹായിക്കുകയും താലൂക്കാശുപത്രിയിലെ ഭക്ഷണ വിതരണമുള്‍പ്പടെ യുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായും കുട്ടികളിലെ സഹ ജീവി സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിനുമായി സേവ് ആരംഭിച്ച നാണയനിധി പദ്ധതിയു ടെ പ്രചരണാര്‍ത്ഥം സേവ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് അഭിനയിച്ച ‘സ്വപ്ന കുടുക്ക ‘ ഷോര്‍ട്ട് ഫിലിമിന്റെ റിലീസ് കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു .കുട്ടികൂട്ടം പദ്ധതിയിലെ വിദ്ദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ കോര്‍ത്തിണക്കി പുറ ത്തിറക്കിയ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം സേവ് രക്ഷാധികാരി ടി കെ അബൂബക്കര്‍ ബാവി നിര്‍വ്വഹിച്ചു.
സേവ് ചെയര്‍മാന്‍ ഫിറോസ് ബാബുവിന്റെ അധ്യക്ഷനായി.സേവ് രക്ഷാധികാരി ബഷീര്‍ കുറുവണ്ണ ഭാരവാഹികളായ നഷീദ് പിലാക്കല്‍,കൃഷ്ണകുമാര്‍,അബുല്‍ ഹാദി ,അസ്ലം അച്ചു,ശിവപ്രകാശ്,ഷൗക്കത്ത് അലി,റിഫായി ജിഫ്രി,ഫിറോസ് സി എം,ഉമ്മര്‍ റീഗല്‍,ഷഹീര്‍ മോന്‍,ഫക്രുദീന്‍,മുനീര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായ സലാം കരിമ്പന,സാലി,ഷബീന,സുനൈറ, ഫൗസിയ, സുഹറ, നജീബ് ടുട്ടു, റംഷാദ്, രമ ടീച്ചര്‍, പ്രീതി , ആഷിദ്, ഷഫീക്ക്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
