തച്ചമ്പാറ :വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിൻറെ മകൻ ആ ലിഫ് (10) ആണ് മരിച്ചത്. തച്ചമ്പാറ സെൻറ് ഡൊമനിക് യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച്ച രാത്രി 7 മണിക്കാണ് സംഭവം. വീടിനു മുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ അമ്മയാണ് ആലിഫ് കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയിൽ കാണപ്പെട്ടത്. എന്ന് പോലീസ് പറഞ്ഞു. ഉടൻ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ :റുബീന., സഹോദരങ്ങൾ :അഷിഫ, ആഷിഫ്. കല്ലടിക്കോട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.