അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു.പുതൂര്‍ താഴെ മുള്ളി ഊരിലെ നഞ്ചന്‍ (60) ആണ് മരിച്ചത്.തമിഴ്‌നാട് അതിര്‍ത്തിയായ മുള്ളി യില്‍ വെച്ചായിരുന്നു സംഭവം.ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഊരിന് സമീപ ത്തെ വനത്തില്‍ ആടിന് തീറ്റ വെട്ടുന്നതിനായി പോയതായിരുന്നു.ഈ സമയത്താണ് ആക്രമണമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ് വനത്തില്‍ കിടക്കുകയായിരുന്ന നഞ്ച നെ ഇതുവഴി ആട് മേയ്ച്ച് തിരിച്ചു വരുന്നവാണ് കണ്ടത്.കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.