മണ്ണാര്‍ക്കാട്: രാജ്യം ഇത്രത്തോളം മുരടിച്ച കാലം ഇതിന് മുമ്പുണ്ടായിട്ടില്ലെന്നും ജനത ഭയപ്പാടിലാണ് ജീവിതം തളളി നീക്കുന്നതെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേ യത്തില്‍ ജില്ലാ മുസ്ലിംലീഗ് മണ്ണാര്‍ക്കാട് നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന ഭരണങ്ങളില്‍ ജനതക്ക് അനീതിയും അസംതൃപ്തിയുമാണുളളത്. വര്‍ ഗീയത ഊതി വീര്‍പ്പിച്ച് ഭരണം നിലനര്‍ത്തുകയാണ് ചെയ്യുന്നത്.പിന്നോക്ക ന്യൂനപക്ഷ കാര്യങ്ങളിലും മറ്റു ഉയര്‍ന്ന സമുദായങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും മുസ്‌ലിംലീഗ് വിമുഖത കാണിച്ചിട്ടില്ല. അതോടൊപ്പം ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജനാധിപത്യ ശക്തികള്‍ക്കൊപ്പം നിന്ന് പോരാട്ടമാണ് നടത്തി വരു ന്നത്. അത് ഇനിയും തുടരും. അനീതിക്കെതിരെയുളള പോരാട്ടങ്ങളില്‍ മുസ്ലിംലിം ലീഗ് എന്നും മുമ്പിലുണ്ടാവും. അതാണ് കഴിഞ്ഞ ഏഴരപതിറ്റാണ്ട് കാലത്തെ മുസ് ലിം ലീഗി ന്റെ ചരിത്രവും പാരമ്പര്യവുമെന്നും കുഞ്ഞാലിക്കുട്ടിച്ചേര്‍ത്തു. അബുട്ടി മാസ്റ്റര്‍ ശിവ പുരം പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം സ്വാഗതവും ട്രഷറര്‍ പി.എ തങ്ങള്‍ നന്ദിയും പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, പൊന്‍പാറ കോയക്കുട്ടി, പി.ടി മുഹമ്മദ് മാസ്റ്റര്‍, എ. അബ്ദു റഹീം, കെ.പി മൊയ്തു, എം.എ ജബ്ബാര്‍ മാസ്റ്റര്‍, കെ.കെ.എ അസീസ്, അഡ്വ.ടി.എ സിദ്ദീഖ്, കെ.ടി.എ ജബ്ബാര്‍, കല്ലടി അബൂബക്കര്‍, എം.എസ് നാസര്‍, എം.എസ് അലവി, റഷീദ് ആലായന്‍, അഡ്വ.മുഹമ്മദാലി മറ്റാംതടം, പി.ഇ.എ സലാം മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാ ന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ തങ്ങള്‍, ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത്, ട്രഷറര്‍ നൗഷാദ് വെളളപ്പാടം, പോഷക സംഘടനാ ഭാരവാഹികളായ കെ.യു ഹംസ, ഷംല ഷൗക്കത്ത്, ജമീല ടീച്ചര്‍, അഡ്വ.നാസര്‍ കൊമ്പ ത്ത്, എം.മമ്മദ് ഹാജി, ബഷീര്‍ തെക്കന്‍, രവീന്ദ്രന്‍ വാഴമ്പുറം, യൂസഫ് മിശ്കാത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
