മണ്ണാര്‍ക്കാട് : മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ ‘ശലഭം’ സ്‌കൂള്‍ പത്രം തപസ്യ കലാ സാഹിത്യവേദി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുരളി മാസ്റ്റര്‍ സ്‌കൂള്‍ ലീഡര്‍ ഫാത്തിമ ഫൈഹക്ക് നല്‍കി പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ സലാം അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എ. അബൂബക്കര്‍, അധ്യാപകരായ പി. മന്‍സൂര്‍, എം.സൗമ്യ, കെ. രുഗ്മിണി, കെ.നസീറ, സനൂബിയ, വിപിത, സൗമ്യ എന്നിവര്‍ സംസാരിച്ചു.
