മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് ഉള്‍പ്പെടുന്ന സ ര്‍ക്കാര്‍ ജീവനക്കാര്‍,അധ്യാപകര്‍,എയ്ഡഡ് സ്‌കൂള്‍/കോളജ് സാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് എന്നിവിട ങ്ങളിലെ ജീവനക്കാര്‍, മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലെ കണ്ടിജന്റ് ജീവനക്കാര്‍, സര്‍വകലാശാല ജീവനക്കാര്‍, എസ്.എല്‍.ആര്‍ വിഭാഗം ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍/സഹകരണ സ്ഥാപനങ്ങള്‍/സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളി ലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി 22/02/2023 ലെ സ.ഉ(അച്ചടി) നം.17/2023/ധന പ്രകാരം ജീവന്‍ രക്ഷാ പദ്ധതിയായി പുനര്‍നാമകരണം ചെയ്ത് ഉത്തരവായി. 2023-24 ലെ പുതിയ ബജറ്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയില്‍ നിന്നും 15 ലക്ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു മരണങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയും ഉറപ്പുവരു ത്തിയിട്ടുണ്ട്. പ്രീമിയം തുക 500 ല്‍ നിന്നും 1,000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രി ല്‍ ഒന്ന് മുതലുള്ള ക്ലെയിമുകള്‍ക്കാണ് ജീവന്‍ രക്ഷാ പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇതിനോടകം പ്രീമിയം ഒടുക്കി ഈ വര്‍ഷത്തെ ജി പി എ ഐ എസ് പദ്ധതിയില്‍ അംഗങ്ങളായ ജീവനക്കാര്‍ ജീവന്‍ രക്ഷാ പദ്ധതിയില്‍ അംഗത്വം നേടുന്നതിന് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ യുള്ള ആനുപാതിക പ്രീമിയം തുക കൂടി അടയ്ക്കേണ്ടതുണ്ട്. പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും പിടിക്കേണ്ടതും അതിനു കഴിയാതെ വരുന്ന പക്ഷം പ്രീമിയം തുക ബന്ധപ്പെട്ട ശീര്‍ഷകത്തില്‍ മാര്‍ച്ച് 31 ന് മുമ്പ് നേരിട്ട് ട്രഷറിയില്‍ ഒടുക്കേണ്ടതുമാണ്. ഇതു സംബ ന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റാ യ www.finance.kerala.gov.in ല്‍ ലഭ്യമാണ്.
