കോട്ടോപ്പാടം: പഠന വിടവുകള്‍ പരിഹരിക്കാന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വ ത്തില്‍ നടപ്പാക്കുന്ന പഠന പോഷണ പരിപാടിയായ എന്‍ഹാസിങ് ലേണിങ് ആമ്പിയന്‍ സ് (ഇല) പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്‍പശാലയും ക്ലാസ് തല ഭരണഘടനകളുടെ പ്രകാശ നവും നടത്തി.എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.മുഹമ്മദലി അധ്യക്ഷനായി.ഏഴാം തരത്തി ലെ ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങള്‍ അധികരിച്ചുള്ള ശാസ്ത്ര പരീ ക്ഷണങ്ങളും നൂതന പഠനാശയങ്ങളും ഉള്‍പ്പെടുത്തിയുള്ള ശില്‍പശാലക്ക് ടി.കെ.മുഹ മ്മദ് എടത്തനാട്ടുകര,ഇ.എല്‍.എ പ്രോജക്ട് കണ്‍വീനര്‍മാരായ പി.മനോജ്,ഇ.രമണി നേ തൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍,മാനേജര്‍ റഷീദ് കല്ലടി, ബി.ആര്‍.സി ട്രൈനര്‍ എം. അബ്ബാസ്,ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പ്രജിഷ,സ്‌പെഷ്യല്‍ എഡ്യുക്കേറ്റ ര്‍ ഷെറീന തയ്യില്‍ പ്രസംഗിച്ചു.ജോബി ജോബി ജോസ്, സി.കെ.ബിന്ദു, അനില അലക്‌സ്, ഇ.കെ.സൂര്യ,എസ്. അമൃത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
