അഗളി: കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയും അഗളി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ആര്‍സിസി കഞ്ചിക്കോടിന്റെ സഹകരണത്തോടെ അട്ടപ്പാടിയില്‍ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് ഉദ്ഘാടനം ചെയ്തു.അഗളി സിഎച്ച്സി സൂപ്രണ്ട് ഡോ. ജോജോ ജോണ്‍ അധ്യക്ഷനായി.കോട്ടത്തറ ആശുപത്രി ആര്‍എംഒ ഡോ.ആര്യ വിജയകുമാര്‍ വിഷയാവതരണം നടത്തി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാന്തന്‍,സുനില്‍ വാസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജ,എം രഞ്ജിനി,പബ്ലിക് ഹെല്‍ത്ത് നഴ്സ് പത്മകുമാര്‍,രമ,ജെപിഎച്ച്എന്‍ ശ്രീദേവി,രജനി തുടങ്ങിയവര്‍ സംസാരിച്ചു.കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ പത്മനാഭന് സ്വാഗതവും അഗളി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
