മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജ് അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി അ സോസിയേഷന്‍ ഡേ ഉദ്ഘാടനം കോളേജ് പൂര്‍വവിദ്യാര്‍ഥിയും ട്രൈനറുമായ ഡോ. സി.എച്ച് അഷ്‌റഫ് നിര്‍വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. അറബിക് ആന്റ്‌റ് ഇസ് ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ കല്ലടി കോളേജിലെ 2019-22 ബാച്ചില്‍ നിന്നും റാങ്ക് ലഭിച്ച മുഹമ്മദ് ഷുഹൈബ് എം. റിസ്‌ന ഇ, ആരിഫലി എ.ടി, എം.എ. ഇസ് ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ റാങ്ക് നേടിയ സന തസ്ലീമ എന്നിവര്‍ക്കുള്ള ഉപഹാരവും തിത്തു മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ്റും കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. കെ സയ്യിദ് അലി സമ്മാനിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എ ഹസീന, ഡോ.ടി.കെ ജലീല്‍, ഡോ.ടി.സൈനുല്‍ ആബിദ്, ഷിഹാബ് എ.എം, ഫാത്തിമത് ഫൗസിയ, നൂര്‍ജഹാന്‍,യൂണിയന്‍ ചെയര്‍മാന്‍ ഫസല്‍ തങ്ങള്‍,സെക്രട്ടറി തസ്‌നിയ, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ആയിഷ നൗഫ, അസോസിയേഷന്‍ സെക്രട്ടറി വി.എ. മുഹമ്മദ് സഫ് വാന്‍ എന്നിവര്‍ സംസാരിച്ചു.
