മണ്ണാര്‍ക്കാട് : മണ്ഡലത്തില്‍ മൂന്ന് ഗ്രാമീണ റോഡുകള്‍ എന്‍.ഷംസുദ്ദീന് എം എല്‍ എ നാടിന് സമര്‍പ്പിച്ചു.വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാ രണം ചെയ്ത തെങ്കര പഞ്ചായത്തിലെ മണലടി – മുണ്ടക്കണ്ണി റോഡ്, കോട്ടോപ്പാടം പഞ്ചായത്തിലെ കൊമ്പം – ആലംകുന്ന് റോഡ്, എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിര്‍മ്മിച്ച വേങ്ങ പുണ്യഭൂമി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

മുണ്ടക്കണ്ണിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്റ, പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, മെമ്പര്‍മാരായ രാജിമോള്‍, റഷീദ് കോ ല്‍പ്പാടം, ഫൈസല്‍ ആനമൂളി, ഹംസക്കുട്ടി, ജബ്ബാര്‍ മാസ്റ്റര്‍, ബാബു മുണ്ടോടന്‍, അബു കാവുങ്ങല്‍, ഹാരിസ്, വി എച്ച് സൈനുദ്ദീന്‍, അന്‍വര്‍, ഉബൈദ്, മുഹമ്മദാലി തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊമ്പത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്റ, പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്ബാന് ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ തെക്കന്‍, വാര്‍ഡ് മെമ്പര്‍ കെ. റജീന ടീച്ചര്‍,ഹമീദ് കൊമ്പത്ത്, അക്കര മുഹമ്മദ്,കോഴിശ്ശേരി അബ്ദുള്ള, അസീസ് ഒടവില്,ഫൈസല്‍, ഉനൈസ്, സക്കീര്‍,ഉമ്മര്‍, ശിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വേങ്ങയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, വാര്‍ഡ് മെമ്പര്‍ വിനീത, മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അസൈനാര്മാസ്റ്റര്,എംകെ .മുഹമ്മദാലി,കെ ജി ബാബു മാസ്റ്റര്‍,പി പി നാസര്‍, പി കൃഷ്ണ പ്രസാദ് , വി സുകുമാരന്‍ മാസ്റ്റര്‍ ,പിപി ഹംസ, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
