മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യ സ്‌കൂളില്‍ സഹര്‍ഷം 2023 നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരം പത്മശ്രീ ജയറാം ഭദ്രദീപം തെളിയിക്കും.ചലച്ചിത്ര താരം ജയം രവി സഹായ ഉപകരണ വിതരണം നിര്‍വ്വഹിക്കും.ചലച്ചിത്ര താരം പാര്‍വ്വതി ജയറാം,മകള്‍ മാളവിക ജയറാം എന്നിവര്‍ സമ്മാന ദാനം നിര്‍വ്വഹിക്കും.കാഞ്ഞിരപ്പുഴ പഞ്ചായത്ത് മെമ്പര്‍ സതീഷ്,സ്‌കൂള്‍ പ്രൊജക്ട് ലെവല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ബാലചന്ദ്രന്‍, ഫെയ്ത്ത് ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ എം ജയപ്രകാശ്,സ്റ്റാഫ് സെക്രട്ടറി മാലതി,പിടിഎ പ്രസിഡന്റ് കെ എസ് സുല്‍ഫിക്കര്‍,പിആര്‍ഒ കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാ രിക്കും.മാനേജിംഗ് ട്രസ്റ്റി പി ശ്രീകുമാര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ പി രാജലക്ഷ്മി നന്ദി യും പറയും.കുട്ടികലുടെ കലാപരിപാടികളും അരങ്ങേറും.വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി രാജലക്ഷ്മി,കോ ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് എം,സുള്‍ഫിക്കര്‍ കെ എസ്,പി ആര്‍ ഒ കെ രാധാകൃഷ്ണന്‍,സ്റ്റാഫ് സെക്രട്ടറി പി മാലതി തുടങ്ങിയവര്‍ പങ്കെ ടുത്തു.
