തൃത്താല: ത്രിതലപഞ്ചായത്ത് – നഗരസഭ – കോര്‍പ്പറേഷനുകളെ കോര്‍ത്തിണക്കി ഏ കീകൃത വകുപ്പ് യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്ന് തദ്ദേശ സ്വയംഭ രണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.സംസ്ഥാനതല തദ്ദേശദിനാ ഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയില്‍ ഫെബ്രു വരി 19 വരെ നടക്കുന്ന പ്രദര്‍ശന-വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്തുകളുടെ ഏകീകരണത്തോടെ പഞ്ചായത്ത് ദിനാഘോഷം സംസ്ഥാ ന തലത്തില്‍ തദ്ദേശ ദിനാഘോഷമായി മാറി. ഇത്തരത്തില്‍ സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ ദിനാഘോഷമാണ് തൃത്താലയിലേത്. തദ്ദേശ ദിനാഘോഷത്തില്‍ സം സ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍, മേയര്‍ എന്നിവര്‍ക്കൊപ്പം സെക്രട്ടറിമാരും പങ്കെടുക്കും. റവന്യൂ, -വൈദ്യുതി – ധനകാര്യ വകു പ്പ് മന്ത്രിമാര്‍ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തും. ജനകീയ ആസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ കുടുംബശ്രീയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരണ വിക സന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ എന്നിവയെല്ലാമാണ് മേളയില്‍ സജ്ജീകരിച്ചിരിക്കു ന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനും സം സ്ഥാനതല തദ്ദേശദിനാഘോഷം എക്‌സിബിഷന്‍ ആന്‍ഡ് സ്റ്റാള്‍ കമ്മിറ്റി ചെയര്‍മാനുമാ യ എം.കെ ജയപ്രകാശ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന, വിവിധ തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, അധ്യക്ഷന്‍മാര്‍ , ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
