പാലക്കാട്: വനിതാ കമ്മിഷന് അംഗം വി.ആര് മഹിളാമണിയുടെ അധ്യക്ഷതയില്‍ നടന്ന വനിതാ കമ്മിഷന് അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി കൈമാറി. മൂന്ന് പരാതികളില്‍ കൗണ്‍സലിങ് നല്കി. ജില്ലാ പഞ്ചായത്ത് വിര്‍ച്വല്‍ ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന് ഡയറക്ടര്‍ പി.ബി. രാ ജീവ്, കമ്മിഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്, കൗണ്‍സലര്‍ പി. ബിന്ത്യ, അസി സ്റ്റന്റ് ബൈജു ശ്രീധരന്, സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
