മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം സമ്മേളനം സം സ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കൊടിയാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളന ത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലി നെല്ലിപ്പുഴയില്‍ വികെ ശ്രീകണ്ഠന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു.

പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടിജോ പി ജോസ് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ജസീര്‍ മുണ്ടറോട്ട് മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി സെക്രട്ടറി പി ആര്‍ സുരേഷ്,അഹമ്മദ് അഷ്‌റഫ്,ഷൗക്കത്ത്,നഗരസഭ വൈ സ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍,ഡിസിസി മെമ്പര്‍ ബാലകൃഷ്ണന്‍,പി മുത്തു,യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി,നിയോജക മണ്ഡ ലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,രമേഷ് ഗുപ്ത,പ്രേംകുമാര്‍ മാസ്റ്റര്‍,പി ഖാലിദ്,ശ്യാംപ്രകാശ്, എം അജേഷ്,വിജേഷ് തോരാപുരം,സി എച്ച് മൊയ്ദൂട്ടി,ആഷിക്ക് വറോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
