അഗളി: അട്ടപ്പാടിയില്‍ മല്ലീശ്വരന്‍മുടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എ ക്‌സൈസ് നടത്തിയ പരിശോധനയില്‍ 21 ലിറ്റര്‍ വിദേശ മദ്യവും 475 ഗ്രാം കഞ്ചാവും പിടികൂടി.മൂന്ന് പേരെ പിടികൂടി.മദ്യവുമായി പാടവയല്‍ സ്വദേശികളായ ചെല്ലി,വള്ളി എന്നിവരും കഞ്ചാവുമായി താവളം സ്വദേശി ശശികുമാറുമാണ് പിടിയിലായത്. ശിവ രാത്രി മഹോത്സവത്തോടനുബന്ധിച്ച് മദ്യവും മറ്റ് ലഹരിവസ്തുക്കളും വില്‍പ്പന നടത്താ ന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി റേഞ്ച് അസി. എക് സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം മുതലാണ് എക്‌സൈസ് അട്ടപ്പാടിയില്‍ പരിശോധന ശക്തമാക്കിയത്. ബുധനാഴ്ച 51 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും താഴെ കക്കുപ്പടി,പൊട്ടിക്കല്‍ ഊരുക ളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിരുന്നു.കുടിവെള്ളകുപ്പിയിലാണ് ചാ രായം വില്‍പ്പനക്കായി തയ്യാറാക്കിയിരുന്നത്.ഒറ്റ നോട്ടത്തില്‍ കുടിവെള്ളമാണെന്ന തെ റ്റിദ്ധരിപ്പിക്കുന്ന വിധത്തിലുമായിരുന്നു.500 മില്ലി ലിറ്ററിന്റെ 72 കുപ്പികളിലായി 36 ലിറ്റ ര്‍ ചാരായം താഴെ കക്കുപ്പടി ഊരിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി കണ്ടെത്തി. പൊട്ടിക്കല്‍ ഊരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബാരലുകളില്‍ നിറച്ച രീതിയില്‍ 500 ലിറ്റര്‍ വാഷ്,ആറ് ലിറ്റര്‍ ചാരായം,ബാരലിലും പ്ലാസ്റ്റിക്ക് കുടങ്ങളിലുമായി 554 ലിറ്റര്‍ വാഷ്,ഒമ്പത് ലിറ്റര്‍ ചാരായവും കണ്ടെടുത്തിരുന്നു.
പ്രിവന്റീവ് ഓഫീസര്‍മാരായ ജെ ആര്‍ അജിത്ത്, പികെ കൃഷ്ണദാസ്,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ സേതുനാഥ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ പ്രദീപ്,എ കെ രജീഷ്,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം ഉമാ രാജേശ്വരി,ഡ്രൈവര്‍ ടി എസ് ഷാജിര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
