മണ്ണാര്‍ക്കാട്: ഭാഷ വൈവിദ്ധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപ ത്തിരണ്ടാമത് സംസ്ഥാന സമ്മേളനം ജനുവരി 30 മുതല്‍ ഫെബുവരി ഒന്ന് വരെ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ക്യാമ്പസ് സി എച്ച് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30 ന് ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മൂതൂര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.3 മണിക്ക് കളത്തില്‍ അബ്ദുല്ല മുന്‍ എംഎല്‍എ പ്രതി നിധി സമ്മേളനം ഉത്ഘാടനം ചെയ്യും. 7 ന് സംസ്ഥാന കൗണ്‍സില്‍ മീറ്റ് ചേരും. 31ന് ഐ ടി കോണ്‍ഫ്രന്‍സ് കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. ഐ ടി രംഗത്ത് അവാര്‍ഡ് ജേതാക്ക ളായ ഡോ. എസ് എല്‍ ഫൈസല്‍, അബ്ദുറഹ്മാന്‍ അമാന്‍ എന്നിവര്‍ ഐ ടി യുടെ പുതിയ സാധ്യതകള്‍ അവതരിപ്പിക്കും. 2-15 ന് നടക്കു ന്ന മജ്‌ലിസുല്‍ മുദരിസാത് (വനിതാ സമ്മേളനം ) രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ അഡ്വ എന്‍ ഷംസുദ്ധീന്‍ എംഎല്‍എ അധ്യ ക്ഷത വഹിക്കും. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായ ണന്‍ മുഖ്യാഥിതിയാവും. വി കെ ശ്രീകണ്ഠന്‍ എം പി, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 6.30 ന് ഹയര്‍ എഡ്യൂ ക്കേഷന്‍ സമ്മേളനം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും, 8 ഇശല്‍ സദസ്സ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസയും ഉത്ഘാടനം ചെയ്യും. മഞ്ഞളാം കുഴി അലി എംഎല്‍എ മുഖ്യാഥിതിയാവും. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ തുടര്‍ന്ന് നടക്കും. ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രാവിലെ 9 മണിക്ക് തലമുറ സംഗമം എം കെ മുനീര്‍എംഎല്‍എ ഉത്ഘാടനം നിര്‍വഹിക്കും. പി അബ്ദുല്‍ ഹമീദ് എംഎല്‍എ, അഡ്വ എല്‍ സൂപ്പി എന്നിവര്‍ മുഖ്യാ ഥിതിയാവും. 10.30 ന് മുഅതമര്‍ അറബിയ്യ (ഭാഷാ സമ്മേളനം ) എംപി അബ്ദുസ്സമദ് സമദാനിയും, 12 ന് വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും, 1-30 ന് യാത്രയയപ്പ് സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും, 2-30 ന് ശാക്തീകരണ സമ്മേ ളനം പി കെ കുഞ്ഞാലിക്കുട്ടി എംപി യും ഉത്ഘാടനം ചെയ്യും. സയ്യി ദ് മുനവ്വറലി ശിഹാബ് തങ്ങള്‍,എംഎല്‍എമാരായ കെഎന്‍എ കാദര്‍, ഷാഫി പറമ്പില്‍,വി.ടി ബല്‍റാം,പി കെ ശശി, ഇ ടി മുഹമ്മദ് ബഷീ ര്‍ എംപി എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. പ്രശസ്ത ഇന്റര്‍നാഷണല്‍ കോളമിസ്റ്റ് പ്രൊഫസര്‍ രാം പുനിയാനി വിദ്യാഭ്യാ സ സമ്മേളനത്തില്‍ മുഖ്യാഥിതിയായി സംസാരിക്കും. 4 മണിക്ക് നടക്കുന്ന ശക്തി പ്രകടനം ടൗണില്‍ പൊതുസമ്മേളനത്തോടെ അവസാനിക്കും.കെപിഎ മജീദ് ഉദ്ഘാടനം ചെയ്യുന്ന പൊതു സമ്മേ ളനത്തില്‍ മരക്കാര്‍ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തും. ഭാഷാ വൈവിദ്ധ്യവും അറബി ഭാഷയുടെ വളര്‍ച്ചയും വിളിച്ചോതു ന്ന എക്‌സിബിഷനും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.29 ന് വൈകീട്ട് നാലിന് ഭാഷാസമര രക്ത സാക്ഷി മണ്ണായ മലപ്പുറത്തു നിന്നും പതാക ജാഥ ആരംഭിക്കും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പതാക കൈ മാറും. വൈകുന്നേരം 7 മണിക്ക് മണ്ണാര്‍ക്കാട് സമാപിക്കും. സംസ്ഥാ ന പ്രസിഡന്റ് ഇബ്രാഹിം മൂതൂര്‍, ജനറല്‍ സെക്രട്ടറി എം വി അലി ക്കുട്ടി, ട്രഷറര്‍ എംപി അബ്ദുല്‍ കാദര്‍, പ്രോഗ്രാം ചെയര്‍മാന്‍ ടിഎ സലാം മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍, ജില്ലാ പ്രസിഡന്റ് പി കുഞ്ഞലവി, ജില്ലാ സെക്രട്ടറി എംടിഎ നാസര്‍, ട്രഷറര്‍വിഎഎം യുസുഫ്, പിപി ഹംസ, കരീം മുട്ടു പാറ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള അധ്യാപക സംഗമ മായി സമ്മേളനം മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.