പാലക്കാട്:ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് മരിച്ച ഫുട്‌ബോള്‍ താരം ആര്‍.ധനരാജിന്റെ ബന്ധുക്കളെ പാലക്കാട് കൊട്ടേക്കാടുള്ള വീട്ടിലെത്തി വ്യവസായ, കായിക വകുപ്പുമന്ത്രി ഇ.പി. ജയരാജന്‍ സന്ദര്‍ശിച്ചു. ധനരാജിന്റെ ഭാര്യക്ക് ജോലി നല്‍കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗ ണിക്കുമെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ ഡിസംബര്‍ 29നാണ് പെരി ന്തല്‍ മണ്ണയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ധനരാജ് കുഴഞ്ഞ് വീണ് മരിച്ചത്.സന്തോഷ് ട്രോഫി താരമായ ധനരാജ് ഉള്‍പെടെയുള്ള 10 കായിക താരങ്ങക്ക് സര്‍ക്കാര്‍ ജോലി ഉറപ്പുനല്‍കിയിരുന്നു. ജോലിയില്‍ പ്രവേശിക്കും മുമ്പാണ് ധനരാജ് മരിച്ചത്.ധനരാജിന്റെ കുടുംബ സഹായത്തിനായി ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!