മണ്ണാര്‍ക്കാട്: സപ്ലൈകോ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാ യി ഫ്ലയിംഗ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്ജോഷി പറഞ്ഞു. നേര ത്തെ അഞ്ച് മേഖലകളില്‍ മാത്രമായിരുന്നു ഫ്ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ നിയമി ച്ചിരുന്നത്. ഈ മാസത്തോടെ ഇടുക്കി, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ് ഒഴികെയു ള്ള എല്ലാ ജില്ലകളിലും ഫ്ലയിംഗ് സ്‌ക്വാഡ് സേവനം ആരംഭിച്ചു. ജീവനക്കാരുടെ ലഭ്യത യനുസരിച്ച് മുഴുവന്‍ ജില്ലകളിലും നിയമനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്ന തായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.സപ്ലൈകോയുടെ പ്രവര്‍ത്തനം അഴിമതിരഹി തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിജിലന്‍സ് സംവിധാനം വിപുലീകരിക്കുന്നത്. ഇതി ന്റെ ഭാഗമായി ഡിപ്പോ തലത്തില്‍ ബോധവത്കരണ പരിപാടികളും നടത്തിവരുന്നു. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സ്ഥിര സംവിധാനവും സജ്ജമായിട്ടുണ്ട്.
