തെങ്കര: പുലിയിറങ്ങിയ തത്തേങ്ങലത്ത് രാത്രി പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.വനപാലകര്‍ സ്ഥലത്ത് എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ നാട്ടുകാര്‍ സംഘടിച്ച് ക്യാമ്പ് ഷെഡ്ഡിന് സമീപം വാഹനം തടയുകയുമായി രുന്നു.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.ജനവാസ മേഖലയില്‍ പുലി യില്ലെന്ന വനംവകുപ്പിന്റെ നിലപാടാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വനമേഖ ലയിലാണ് പുലിയിറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ നിലപാട്.പുലിയെ പിടികൂ ടാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.രണ്ട് വര്‍ഷത്തോളമായി തത്തേങ്ങലം ഭാഗത്ത് നിരന്തരം പുലിയിറങ്ങുന്നുണ്ട്.നിരവധി പേരുടെ വളര്‍ത്തുമൃഗ ങ്ങളെ പിടികൂടിയിട്ടുണ്ട്.മുമ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല.
