മണ്ണാര്‍ക്കാട്: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ കെടിഎം ഹൈസ്‌കൂളിന് സമീപത്തെ പിടിവി ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു.പ്രമുഖ സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഗാഡ്ജ റ്റുകളുടെയും പാലക്കാട്ടെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ അണിനിരത്തിയിരിക്കുന്ന മണ്ണാര്‍ക്കാട് ഷോറൂമില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്.
ബോള്‍ ഗെയിമില്‍ പങ്കെടുത്ത് ഉല്‍പ്പന്നം സൗജന്യമായി നേടാനുള്ള അവസരമാണ് ഉദ്ഘാടന ദിനത്തിലെ മുഖ്യ ആകര്‍ഷണം.ഇതിന് പുറമേ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 83 ശതമാനം വരെ പ്രത്യേക വിലക്കിഴിവും മൈജി പ്രഖ്യാപിച്ചിട്ടുണ്ട്.55 ഇഞ്ച് സ്മാര്‍ട്ട് 4കെ ടിവിക്ക് 72 ശതമാനം വരെ വിലക്കുറവ് നേടാം.സ്മാര്‍ട്ട് വാച്ചിന് 83 ശതമാനം വരെയും രണ്ട് ബര്‍ണര്‍ ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗവിന് 66 ശതമാനം വരെയും വിലക്കിഴിവ് ലഭ്യ മാണ്.ടോപ് ലോഡ് ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ 11,999 രൂപയ്ക്കും 4 ജിബി റാം ലാപ്‌ടോപ്പ് 21,990 രൂപയ്ക്കും ലഭ്യമാണ്.ഒരു രൂപയ്ക്ക് ഒരു എസി ലഭ്യമാക്കുന്നതിന് പുറമേ സ്റ്റെബിലൈസര്‍ സൗജന്യമായി നല്‍കുന്നു.
കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍,ഡിജിറ്റല്‍ അക്‌സസറികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഗംഭീര ഓഫറുകളും വിലക്കിഴിവും മൈജി ലഭ്യമാക്കിയിട്ടുണ്ട്.അതിവിശാലമായ ഈ ഫ്യൂച്ചര്‍ സ്‌റ്റോറിലൂടെ ലോകമെങ്ങുമുള്ള സാങ്കേതിക വൈവിധ്യങ്ങള്‍ ഇനി ഏറ്റവുമാദ്യം മണ്ണാ ര്‍ക്കാടിനും സ്വന്തമാക്കാമെന്ന് മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എകെ ഷാജി പറഞ്ഞു.
