മണ്ണാര്‍ക്കാട്: സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഏറെ നിരാ ശാജനകവും വ്യാപാര വിരുദ്ധവുമാണെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ മണ്ണാര് ക്കാട് യൂണിറ്റ് ഭരണ സമിതി യോഗം അഭിപ്രായപ്പെട്ടു.
വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന വ്യാപാരി സമൂഹത്തിന്റെ സംരക്ഷണത്തിനായി ബജറ്റില്‍ യാതൊരു പ്രഖ്യാപനവുമില്ല. ഡീസലിനും പെട്രോളി നും അധിക സെസ് ഏര്‍പ്പെടുത്തിയത് സാമൂഹ്യപെന്ഷന് വര്‍ധിപ്പിക്കാനാണെന്ന പ്രഖ്യാപനീ പൊള്ളയാണ്. നിലവില്‍ വ്യാപരിക്ഷേമനിധി പെന്‍ഷനടക്കം വെട്ടിക്കുറ ച്ചിരിക്കുകയാണ്.സകല മേഖലയിലും നികുതി ഇനത്തിലും ഫീസ് ഇനത്തിലും വരു ത്തിയ വര്‍ദ്ധനവുകള്‍ പൊതു സമൂഹത്തിന് ഏറെ ബാധ്യത വരുത്തും. ഇത്തരം നടപ ടികള്‍ നിലനില്‍ക്കുന്ന വ്യാപാര മാന്ദ്യത്തെ കൂടുതല്‍ ശക്തമാക്കും. ഇന്ധന വില കൂടു മെന്നതിനാല്‍ ലോറി വാടക വര്‍ധനവും മറ്റ് ചിലവുകളും വിലക്കയറ്റം രൂക്ഷമാക്കും. വാണിജ്യ മേഖലയില്‍ ഇലക്ട്രി സിറ്റി ചാര്‍ജ് വര്‍ധന വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.
ആയതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ബജറ്റ് നിര്‍ദേശങ്ങളില്‍ ആവശ്യമായ ഭേദഗ തികള്‍ വരുത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ എം കുട്ടി , യൂണിറ്റ് നേതാക്കളായ സലാം കരിമ്പന, സാജന് തോമസ്, അലി ഹാജി, ദേവദാസന്, നാസര്‍ കെ പി ടി , അബ്ദുറഹിമാന് , അയൂബ് എം യു , സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു.
