കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി,റഫീന മുത്തനില്‍,റജീന കോഴിശ്ശീരി,പഞ്ചായത്ത് അംഗങ്ങളായ റുബീന ചോലക്കല്‍,സി കെ സുബൈര്‍,എന്‍.അബുബക്കര്‍,കെ ടി അബ്ദുള്ള സെക്രട്ടറി എസ് ബിന്ദു,അസി.സെക്രട്ടറി ആര് പത്മാദേവി തുടങ്ങിയവര്‍ സംസാരിച്ചു.പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ വികസനത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി ചെലവഴിക്കുന്നത്.
