മണ്ണാര്‍ക്കാട്: എ.ടി.എം. മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിലെ പ്രതിക ളുമായി മണ്ണാര്‍ക്കാട് പൊലീസ് വീണ്ടും തെളിവെടുത്തു.കോടതിപ്പടിയിലുള്ള എസ്. ബി.ഐ.യുടെ എ.ടി.എം. സെന്ററുകളിലാണ് ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ ദിനേശ് കുമാര്‍ (34), പ്രമോദ് കുമാര്‍ (30),സന്ദീപ് (28) എന്നിവരെ എത്തിച്ച് തെളിവെടുത്ത ത്.എസ്ബിഐയുടെ മണ്ണാര്‍ക്കാട്ടെ രണ്ട് ശാഖകളില്‍ നിന്നും തട്ടിപ്പ് നടന്നതായി കാണി ച്ച് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുമായി ബന്ധ പ്പെട്ടാണ് ഇന്ന് വൈകീട്ട് തെളിവെടുപ്പ് നടന്നത്.എ.ടി.എം. മെഷീനില്‍ കാര്‍ഡിട്ട ശേഷം പണമെടുക്കുന്നതും ഈ ഇടപാട് പരാജയപ്പെടുത്തുന്നതുമായ രീതി പ്രതികള്‍ പൊലീ സിന് കാണിച്ച് കൊടുത്തു.ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.ഒരു എ.ടി.എം. സെ ന്ററിലെ മെഷീന്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഇവിടെയുള്ള തെളിവെടുപ്പ് നാളെ നടത്തും.ഹിറ്റാച്ചി പോലുള്ള ഫ്രാഞ്ചൈസികളുടെ സി.ഡി.എം. എ.ടി.എം. മെഷീനുക ളിലാണ് ഇവര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഒരാഴ്ച മുമ്പ് പ്രതികളെ ഹിറ്റാച്ചിയുടെ എ.ടി.എം. സെന്ററുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.എസ്‌ഐമാരായ വിവേക്, കെ.എം. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടു പ്പ്.ബാങ്ക് മാനേജര്‍ റനീവ് രാജയും സ്ഥലത്തുണ്ടായിരുന്നു.
